കൊല്ലം: കൊല്ലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ വരാവൽ – തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിൻ നിന്നിറങ്ങുമ്പോൾ പാളത്തിലേക്ക് വീഴുകയായിരുന്നു. കുണ്ടറയിൽ
ആലപ്പുഴ: കായംകുളത്ത് വീട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കായംകുളം പാലസ് വാർഡിൽ മുരുകേശൻ എന്നയാളുടെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പിടിച്ചത് എന്ന് ഫയർ ഫോഴ്സ് പറഞ്ഞു. രാത്രിയിൽ ആൾ താമസം ഇല്ലാത്ത വീട്ടിലാണ്
തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ നിര്‍ണായക വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം ഇന്ന് മൊഴി രേഖപ്പെടുത്തും. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസില്‍ തുടര്‍ അന്വേഷണത്തിന് അനുമതി ലഭിച്ചതോടെയാണ് മൊഴി എടുക്കുന്നത്. അന്വേഷണ സംഘംതൃശ്ശൂര്‍ പൊലീസ് ക്ലബില്‍ പ്രത്യേക യോഗവും ചേരുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവന്‍
പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പന്തളത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോഡുമായി പോവുകയായിരുന്ന ലോറി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്
തിരുവനന്തപുരം: ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശി കെ സിന്ധു(38)വാണ് ആണ്‍സുഹൃത്തായ അരുണ്‍ വി നായരുടെ വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് സിന്ധു. സിന്ധുവും അരുണും ഒരുമിച്ച് പഠിച്ചവരാണ്. അടുത്തിടെ
കൊച്ചി: കൊച്ചിയില്‍ ബസ് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപറമ്പിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. കേരളത്തിലേയ്‌ക്ക് വിനോദയാത്രക്കെത്തിയതാണ് കോയമ്പൂര്‍ എസ്എന്‍എസ് കോളേജിലെ
കൽപ്പറ്റ: വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ
ക്രിസ്തുമസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ധന. പതിവ് സര്‍വീസുകളില്‍ 50 ശതമാനമാണ് കേരള ആര്‍.ടി.സി വര്‍ധിപ്പിച്ചത്. ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെയുള്ള സര്‍വീസുകളിലാണ് അധിക നിരക്ക് ഏര്‍പ്പെടുത്തിയത്. തിരക്കുള്ള സമയങ്ങളില്‍ ‘ഫ്‌ലെക്‌സി ടിക്കറ്റ്’ എന്ന പേരില്‍ കെഎസ്ആര്‍ടിസി നിരക്ക്
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നലെ 80000 കടന്നു. ഇന്നലെ ദര്‍ശനം നടത്തിയത് 80984 ഭക്തര്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഭക്ത ജനങ്ങളുടെ എണ്ണം 80000 കടക്കുന്നത്. സ്‌പോട് ബുക്കിംഗ് 16584 ആണ്. ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിട്ടുണ്ട്. മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു. 88751 പേരാണ് ഇന്നലെ