നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി. ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.
വോട്ടേഴ്സിന് നന്ദി പറഞ്ഞ് വയനാട് എം പി പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. മാനന്തവാടിയിലും ബത്തേരിയിലും കൽപ്പറ്റയിലും ഇന്ന് സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. കളക്ട്രേറ്റ് മാര്‍ച്ചിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചേക്കും. രാവിലെ പത്തരയ്ക്ക് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം ഒരുക്കുന്നത്. തുടര്‍ന്ന്
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. കുഞ്ഞിന്റെ മാതാവിന് സ്‌കാനിംഗ് നടത്തിയ ആലപ്പുഴയിലെ ശങ്കേഴ്സ്, മിടാസ് എന്നീ ലാബുകളാണ് ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്‌തത്. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. നിയമപ്രകാരം സ്‌കാനിംഗിന്റെ
കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ്
കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്നാണ് പ്രതി തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് നൽകിയ മൊഴി. മരിച്ച ഫസീലയോട് പ്രതി അബ്ദുൾ സൂഫിന് മുൻ വൈരാഗ്യമുണ്ട്. ഒറ്റപ്പാലം പൊലീസിൽ ഫസീല നേരത്തെ നൽകിയ പീഡന പരാതി പിൻവലിക്കണമെന്ന് അബ്ദുൾ സനൂഫ്
പാലക്കാട്: പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂര്‍ സെന്റ് തോമസ് മിഷന്‍ എല്‍ പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ത്രിതിയ (6) ആണ് മരിച്ചത്. കൃഷ്ണദാസ്-രജിത ദമ്പതികളുടെ മകളാണ് മരിച്ച ത്രിതിയ.അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് വിദ്യാര്‍ത്ഥിനിയെ വാഹനം ഇടിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും
സംസ്ഥാന സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ബയോ മെട്രിക്കിൽ നിന്നും ഒഴിവാക്കിയ ജീവനക്കാർക്ക് മാത്രം ഹാജർ ബുക്കിൽ
എറണാകുളം തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും MDMA പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ തൊപ്പി പ്രതിയല്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. തൊപ്പിയെന്ന നിഹാദിന്റെ ഡ്രൈവര്‍ ജാബറില്‍ നിന്നുമാണ്
ക്ഷേമപെന്‍ഷന്‍ അനര്‍ഹരായ നിരവധി പേരുടെ കൈയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പെന്‍ഷന്‍ വിതരണത്തില്‍ അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ
കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുന്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ