ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളുള്ള പ്രതിയെ ഇടുക്കിയിലെ അടിമാലി പൊലീസ് പിടികൂടി. പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ കീരി രതീഷ് എന്ന് വിളിക്കുന്ന രതീഷ് സുകുമാരനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറാം തീയതി അടിമാലിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്നും
ഇടുക്കി: ഡ്രൈ ഡേയില്‍ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പാമ്പാടുംപാറ പുതുപ്പറമ്പില്‍ അരുണ്‍ കുമാര്‍ (36) ആണ് അറസ്റ്റിലായത്. ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉടുമ്പന്‍ചോല എക്‌സൈസ് റെയിഞ്ച് ഓഫീസ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി.
കണ്ണൂർ: വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിൻ്റെ അയൽവാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. സിസിടിവിയിൽ പെടാതെ
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. MONTAIR, SINGULAIR, എന്നീ പേരുകളിലും ഈ ഗുളിക വിൽക്കുന്നുണ്ട്. കുട്ടികളടക്കമുള്ള ആസ്മ രോഗികൾ ഇൻഹേലറിന് പകരമായും മോന്റലുകാസ്റ് ഗുളിക
തൃശൂരിൽ കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകർത്തു. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സിൽ ആയിരുന്നു അതിക്രമം. വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. എന്നാല്‍, വരന്തരപ്പിള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയത്. ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് നടപടി. നടപടി റദ്ദാക്കി ഉത്തരവിറക്കി. കലാമണ്ഡലം രജിസ്റ്റാര്‍ ആണ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്‍പ്പെടെ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്. തട്ടിയെടുക്കുന്ന പണം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയാൽ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മിൽ നിന്നും എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമെറും. ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപയാണ് കമ്മിഷൻ.
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ തിരുത്തലിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. വാര്‍ഡ് തലത്തിലായിരിക്കും പരിശോധന. സോഷ്യല്‍ ഓഡിറ്റിങ്ങിനായി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അനര്‍ഹമായി പെന്‍ഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍. കൂറ്റന്‍പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീണു.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍. കൂറ്റന്‍പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീണു. ഏഴുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമെന്ന് പൊലീസ്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കടന്നു പോയതിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് തിരുവണ്ണാമല. തിരുവണ്ണാമലയിലെ അണ്ണാമലയാര്‍ കുന്നിന് താഴെ വിഒസി നഗറിലാണ് അപകടമുണ്ടായത്. രാവിലെ തന്നെ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു.