ക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്‍ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കുമാണ്
ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരാണ് മരിച്ചതെന്ന് എഡിഎം ആശ സി എബ്രഹാം
സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന നേതാക്കൾ, മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ്
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും ബാങ്ക് ജീവനക്കാരൻ സി കെ ജിൽസിനും ജാമ്യം. ഹൈക്കോടതിയാണ് രണ്ട് പ്രതികൾക്കും ജാമ്യം നൽകിയത്. രണ്ട് പേർക്കും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇരുവരുടെയും ജാമ്യഹര്‍ജി പലവട്ടം
നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട് പക്ഷികളെ ചിലർക്ക് കൈമാറാനായി മറ്റുചിലർ തങ്ങളെ ഏൽപ്പിച്ചതാണ് എന്നാണ് ഇവർ പറഞ്ഞത്.
ഇടുക്കി കട്ടപ്പന ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ബൈസൺ വാലി സ്വദേശി സിറിൽ വർഗീസിന് വ്യാഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കട്ടപ്പന പ്രൈവറ്റ് ബസ്റ്റാൻഡിൽ ആണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ട് 7മണിയോടുകൂടിയാണ് അപകടം.
ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആശ്രിത നിയമനം സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാത്രമെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് ആര്‍ പ്രശാന്തിന് നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു.
ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളുള്ള പ്രതിയെ ഇടുക്കിയിലെ അടിമാലി പൊലീസ് പിടികൂടി. പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ കീരി രതീഷ് എന്ന് വിളിക്കുന്ന രതീഷ് സുകുമാരനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറാം തീയതി അടിമാലിയിലെ മലഞ്ചരക്ക് സ്ഥാപനത്തിൽ നിന്നും 14,500 രൂപ മോഷണം പോയിരുന്നു. കാക്കി ഉടുപ്പിട്ട് കടയിലെത്തിയ പ്രതി മോഷണം നടത്തുന്ന
ഇടുക്കി: ഡ്രൈ ഡേയില്‍ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പാമ്പാടുംപാറ പുതുപ്പറമ്പില്‍ അരുണ്‍ കുമാര്‍ (36) ആണ് അറസ്റ്റിലായത്. ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഉടുമ്പന്‍ചോല എക്‌സൈസ് റെയിഞ്ച് ഓഫീസ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി.