CSR ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ്
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട്. ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ സംസ്ഥാന ഓഡിറ്റ് വിഭാഗം സത്യവാങ്മൂലം നല്‍കി. സാമ്പത്തിക അപാകതകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണം – വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ 27 ലക്ഷം രൂപയുടെ കുറവെന്നാണ് കണ്ടെത്തല്‍. 2019 -മുതല്‍ 2022 വരെയുള്ള 3 വര്‍ഷത്തെ
തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്. ജോസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രജിന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെ. പണം ചോദിച്ചിട്ട് നല്‍കാത്ത വൈരാഗ്യത്തിലാണ് കൊലപാതകം. സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും
കാസര്‍ഗോഡ് കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയില്‍ തുടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്. പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍
പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച എസ് ഐ ജെ യു ജിനുവിനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെതാണ് നടപടി. എസ് ഐക്കും പൊലീസുകാര്‍ക്കും വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട്. എസ്‌ഐയെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെ മര്‍ദനമേറ്റവര്‍ രംഗത്ത് വന്നിരുന്നു. വിവാഹറിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം
കൊച്ചി: പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പ്രവേശനത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. പതിനെട്ട് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ്
കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെ രാത്രി പാലായിലെ
ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയര്‍ന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയില്‍ ഇടപെട്ട്
പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെയുണ്ടായ പൊലീസിന്റെ ക്രൂര മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. എസ് ഐ എസ്. ജിനുവിനാണ് സ്ഥലംമാറ്റം. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഎജിക്ക് നൽകി. എസ് ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽനിന്നവരെ
പാലക്കാട്: പാമ്പാം പള്ളം ടോൾ പ്ലാസയ്ക്ക് സമീപം 165.11 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അഫ്സൽ (25 വയസ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. യുവാക്കൾക്കിടയിൽ വിതരണം ചെയ്യാനാനാണ് ഇത്രയും അളവിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നതെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്‍റെയും