പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു. കൊല്ലത്താണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം ഒരുകോടി ലഭിച്ചത് JA 378749, JB 939547, JC 616613, JD 211004, JE 584418 എന്ന നമ്പറുകൾക്കാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം
കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. മഞ്ജുഷ അവധിയിൽ തുടരുകയാണ്. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകൾക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ആഡംബര വീട് നിർമ്മാണത്തിന്റേതടക്കം രേഖകൾ ചോദ്യം ചെയ്യലിനിടെ അജിത്കുമാർ വിജിലൻസിന് കൈമാറി. നേരത്തെ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ രംഗത്തുവന്നിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍
കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാഹം. കാനനപാത ഭക്തർക്കായി ഇന്ന് തുറന്നു നൽകി. ഇന്ന് രാവിലെ 8 മണിവരെ 30,000 തീർഥാടകർ ദർശനം നടത്തി. തിരക്ക് നിയന്ത്രണത്തിലും അടിസ്ഥാന സൗകര്യത്തിലും തൃപ്തിയാണ് ഭക്തർ രേഖപ്പെടുത്തുന്നത്. ശബരിമല കാനനപാത ഇന്ന് തീർത്ഥാടകർക്കായി തുറന്നു നൽകി. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി ഇന്ന് രാവിലെ മുതൽ തുറന്നു നൽകുമെന്ന് ജില്ലാ
എസ്എഫ്ഐ യൂണിയൻ പ്രവർത്തനത്തിന് പോകാത്തതിന് ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം. വിദ്യാർത്ഥിയെ മർദ്ദിച്ചതിന് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരാവഹികള്‍ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ പങ്കെടുക്കാത്തിനാണ് മർദ്ദിച്ചതെന്നാണ് പരാതി. കൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചതാണ് കൊലപാതകമെന്ന് തെളിയുന്നത്. പുത്തൂർ വയൽ സ്വദേശി സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ. ഇവർ സഹോദരങ്ങളാണ്. ഇരുകൂട്ടരും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്. ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ സുമിൽഷാദ് ബോധപൂർവ്വം നവാസിന്റെ
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും
പന്തളം നഗരസഭ ബിജെപി ഇനി ഭരിക്കുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചെയർപേഴ്സൺ സുശീലാ സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൺ യു. രമ്യയും രാജി വെച്ചിരുന്നു. എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ആണ് രാജി. ഇന്ന് അവിശ്വാസപ്രമേയ ചർച്ച നടക്കാൻ സാധ്യതയില്ല എന്നാണ് നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയത്. ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും