Home Archive by category Kerala News (Page 118)
Kerala News

സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഭാര്യ നല്‍കിയ പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് ബിപിന്‍ സി ബാബു
Kerala News

പൂര്‍ണ്ണത്രയീശ ക്ഷേത്രഭരണ സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സുരക്ഷ കാരണമാണ്
Kerala News

കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി. ബാറ്ററി തകരാറാണെന്നാണ് ലഭിക്കുന്ന വിവരം

ത്യശ്ശൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി. ബാറ്ററി തകരാറാണെന്നാണ് ലഭിക്കുന്ന വിവരം. ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്ന് വിട്ട ശേഷം പാതി വഴിയിൽ വെച്ചാണ് ട്രെയിൻ നിന്നത്. 45 മിനിറ്റായി ട്രെയിൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഡോർ തുറക്കാൻ സാധിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമേ എയർ കണ്ടീഷനുകളും പ്രവർത്തനരഹിതമാണ്.
Kerala News

ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ ആതിര ഉൾപ്പടെ 4 പേർ തൃക്കുന്നപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ. ആദ്യം വിഷ്ണു ഹൃദയാഘാതം മൂലം മരണപ്പെട്ടുയെന്നായിരുന്നു കണ്ടെത്തൽ. ഹൃദ്രോഗിയായ
Kerala News

രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുമെന്നും നിയമനത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ നിയമന നടപടികള്‍ കര്‍ശനമാക്കും.നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.
Kerala News

കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു.

കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു. പ്രദേശത്തെ ഓടകളില്‍ ഇപ്പോള്‍ ഇന്ധനം പരന്നൊഴുകുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. പ്രശ്‌നം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പ്രതികരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ധനം
Kerala News

യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ.

കണ്ണൂര്‍: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയത്. മക്കളെ
Kerala News

ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക്; ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഇടം നേടിയിരിക്കുന്നത്.

മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146
Kerala News

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു യുആർ
Kerala News Top News

പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു. കൊല്ലത്താണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം ഒരുകോടി ലഭിച്ചത് JA 378749, JB 939547, JC 616613, JD 211004, JE 584418 എന്ന നമ്പറുകൾക്കാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം