ദേശീയ പതാ 66 ന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള
കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. മുംബൈയിൽ നിന്ന് എത്തിച്ച പ്രത്യേക രാസവസ്തു ഉപയോഗിച്ചാണ് ശുചീകരണം. ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം
വൈദ്യുതി നിരക്ക് വർധിപ്പിച്ച റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്. ഇ. ബി ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങൾ കൂടി കേട്ട
കൊച്ചി: നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ വേണ്ടെന്ന് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ
കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തത്തലിൽ അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കഞ്ചാവ് ഉപയോഗം സ്ഥിരീകരിക്കുന്ന വൈദ്യപരിശോധന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. അലി ഖാൻ തുഗ്ലക്കിന്റെ ഫോണിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായും തിരുമംഗലം പൊലീസ് പറയുന്നു. കഞ്ചാവ് കടത്തിൽ പ്രതികളായിട്ടുള്ളവരുടെ നമ്പരും
ട്രെയിനിൽവെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സിഐക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെയാണ് നടപടി. സഹയാത്രക്കാരിയായ യുവതിയെ എസ്ഐ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചത്. യുവതി
പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിൽ പ്രതികളായ വിദ്യാർത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. പുതിയ അന്വേഷണം നടത്താൻ സർവ്വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. നാല് മാസത്തിനകം അന്വേഷണം
ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി.
കൊച്ചി: യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് രാസ ലഹരി പിടിച്ച കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ രണ്ടു വയസ്സു മാത്രം പ്രായമുള്ള മകളെ നവംബർ 13 നാണ് രഞ്ജിത ഉപേക്ഷിച്ച് പോയത്. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച