ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ രതീഷ് (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 2021ൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് ഉണ്ണിയെന്ന് വിളിക്കുന്ന രതീഷും തൂങ്ങിമരിച്ചത്. കേസിന്റെ വിചാരണ
തൃശൂര്‍: കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനും പൊലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒ. വീനിത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ നേടി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന്
തൃശ്ശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് തമിഴ്‌നാട് സ്വദേശികളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്. കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയോടെയാണ് സംഭവം. 42
തിരുവനന്തപുരം: സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന്
ന്യൂ ഡൽഹി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവിൽ തത്വത്തിലാണ് അനുമതി നൽകിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടൻ നൽകും. ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള വഴി തെളിഞ്ഞു. ഒരു മാസം മുൻപ് കളഞ്ഞ താടി സുരേഷ് ഗോപി വീണ്ടും വളർത്തിത്തുടങ്ങിയിട്ടുമുണ്ട്. സിനിമാ
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കും. പാർട്ടി സമ്മേളനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും. സ്മാർട്ട് സിറ്റി വിഷയമടക്കം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ
ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്. ഡിസംബർ 6 മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബൈനോക്കുലർ മോണിറ്ററിങ്ങിനു പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു. പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സിബിഐ അന്വേഷണം വേണ്ടതില്ല എന്ന സർക്കാർ നിലപാട് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും. നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ചയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തോട് നീതിപുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത് എന്നും സർക്കാർ
ദേശീയ പതാ 66 ന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. മുംബൈയിൽ നിന്ന് എത്തിച്ച പ്രത്യേക രാസവസ്തു ഉപയോഗിച്ചാണ് ശുചീകരണം. ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം