Home Archive by category Kerala News (Page 111)
Kerala News

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും
Kerala News

പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യത്തിന് പരിഹാരമായി.

പത്തനംതിട്ട: പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യത്തിന് പരിഹാരമായി. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പമ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്ത്രീകൾക്കായുളള വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.
Kerala News

കണ്ണൂർ പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

കണ്ണൂർ പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത്. പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ
Kerala News

വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും.

വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിൽ എത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ
Kerala News

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ചെയ്തയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 30കാരി പിടിയില്‍

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ചെയ്തയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 30കാരി പിടിയില്‍. തിരുവനന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം നടന്നത്. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലിയാണ് പിടിയിലായത്. കഴിഞ്ഞ മാസം 27നാണ് സംഭവം വടന്നത്. പൊഴിയൂര്‍ സ്വദേശി ബിബിന്റെ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ ശാലിയും സഹോദരന്‍ സന്തോഷും ചേര്‍ന്ന് കത്തിക്കുകയായിരുന്നു.
Kerala News

സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കണ്ണൂര്‍: സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരന്‍ പറഞ്ഞു. പിണറായിയില്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം
Kerala News

പുഷ്പ2; സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.

അല്ലു അർജുൻ ചിത്രം പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ്. ഹൈദരാബാദിലെ സന്ധ്യ തീയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സന്ധ്യ തീയറ്ററിൽ രാത്രി 11 മണിക്കാണ് പ്രീമിയർ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകർ
Kerala News

താര സംഘടന അമ്മ ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സംഘടന യോഗം ചേരുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് തകര്‍ത്തു കളഞ്ഞ സംഘടനക്ക് പുതു ജീവന്‍ നല്‍കിയത് സുരേഷ്
Kerala News

യുവതിയെ അപമാനിച്ചതിന് യൂട്യൂബർ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന് എതിരെയുള്ള കേസ് അട്ടിമറിച്ച് പൊലീസ്

യുവതിയെ അപമാനിച്ചതിന് യൂട്യൂബർ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന് എതിരെയുള്ള കേസ് അട്ടിമറിച്ച് പൊലീസ്. യുവതി തെളിവ് നൽകിയിട്ടും തെളിവില്ലാത്ത കേസാക്കി പൊലീസ്. തെളിവുകൾ സഹിതം യുവതി നൽകിയ പരാതിയാണ് പൊലീസ് അട്ടിമറിച്ചത്. പൊലീസിനെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെ തീരുമാനം. പീഡന പരാതി നൽകിയ യുവതിയെ വാട്ട് സാപ്പ് ഗ്രുപ്പുകളിൽ ഉൾപ്പെടുത്തി അധിക്ഷേപിക്കുന്നുവെന്നാണ്
Kerala News Top News

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അഭിസംബോധന ചെയ്യും

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരും. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ്