തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡൻറ് നാഗർകോവിൽ സ്വദേശിനിയായ ഡോക്ടർ ആർ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചതാണ് മരണകാരണം. ഇന്നലെയാണ് വിഷം കഴിച്ച നിലയിൽ അനസൂയയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.
തിരുവനന്തപുരം വർക്കലയിൽ വസ്തു തർക്കത്തിൽ ഇടപ്പെട്ട അയിരൂർ പൊലീസ് 14 കാരന്റെ കൈ പിടിച്ച് ഒടിച്ചെന്ന് പരാതി. അയിരൂർ സബ് ഇൻസ്പെക്ടർ രജിത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇലകമൺ സ്വദേശി രാജേഷിന്റെ മകൻ കാശിനാഥനെയാണ് പൊലീസ് ഉപദ്രവിച്ചത്. പാളയം കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർത്ഥിയായ കാശിനാഥന്റെ കൈയ്ക്ക്
കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി നേതാവ് പിസി ജോർജിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു പി സി ജോർജിനെതിരെ
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങാന്‍ നിന്നവരെ എസ്‌ഐയും സംഘവും അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നിലവില്‍ പൊലീസിനെതിരെ നിസാര വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും, പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെയും, പട്ടിക ജാതി കമ്മിഷനെയും
സിഎസ്ആര്‍ ഫണ്ടിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ്റെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ 24 ന്. പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് പൊലീസ് പറഞ്ഞു. കൂട്ടു പ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. ബന്ധുക്കളുടെ പേരിൽ പണം കൈമാറി. അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ട്. തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നും
എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനമെന്ന് പരാതി. യുവാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്ന് കുടുംബം പറയുന്നു. SC/ ST വിഭാഗത്തിൽപ്പെട്ട യുവാക്കളെയാണ് ക്രൂരമായി പൊലീസ് മർദിച്ചത്. മർദന ദൃശ്യങ്ങൾ ലഭിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ഇന്നലെ രാത്രി 7 മണിക്ക് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതാണ് യുവാക്കളെ. ഒരു തുള്ളി വെള്ളം
അമ്പലപ്പുഴ: ബീഹാർ സ്വദേശിയായ യുവാവ് അമ്പലപ്പുഴയിൽ പോക്സോ കേസിൽ പിടിയിൽ. അമ്പലപ്പുഴ ഏഴര പിടികയിൽ വാടകക്കു താമസിക്കുന്ന ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മൽ ആരീഫിനെയാണ് (23) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30ന് സ്കൂളിൽ പോകാൻ ഇറങ്ങിയ കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ ഭീഷണിപ്പെടുത്തി റെയിൽവെ സ്റ്റേഷനു സമീപമുള്ള മുറിയിൽ എത്തിച്ച്
കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് വീഡിയോഗ്രാഫർ മരിച്ച സംഭവത്തിൽ ആഢംബര കാർ ഡ്രൈവറെ വീണ്ടും ചോദ്യം ചെയ്യും. ഒന്നാം പ്രതി സാബിതിനെയാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. സാബിതിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടാണ് പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതിനിടെ അപകടത്തിന് കാരണമായ കാറിന്റെ ഉടമയായ നൗഫലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ്
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്തതിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ പൊലീസിന്
കര്‍ണാടകയിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമികയുടെ മരണത്തില്‍ ദയാനന്ദ സാഗര്‍ കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി കുടുംബം. ആത്മഹത്യക്കുറിപ്പ് മറച്ചുവെച്ചുവെന്നും, ഫീസിന്റെ പേരില്‍ ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും കുടുംബം ആരോപിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരന്തരമായ മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് അനാമികയുടെ സഹപാഠികളും വ്യക്തമാക്കുന്നത്.