‘മുണ്ടകൈ ചൂരൽമല ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സര്‍ക്കാരിന് നൽകിയ
കോട്ടയം: ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട
പാലക്കാട് മണ്ണാര്‍ക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഈ മാസം രണ്ടിനാണ് വായ്പ നല്‍കിയ സ്ഥാപനത്തിന്റെ ഏജന്റിന് മുന്നില്‍ മരിയംകോട് സ്വദേശി ഇക്ബാല്‍ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ വച്ച് മൂന്നാം തിയതിയാണ് മരിച്ചത്. 549 രൂപ അടയ്ക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ട് ഏജന്റ്
കൊച്ചി: ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പരിഗണിക്കേണ്ട ഹർജി ഇന്നത്തേക്ക് മാറ്റിയിരുന്നു. വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്‌പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയിൽ സമർപ്പിക്കും. ‘വിവാദ
കൊച്ചി: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ച് വർഷത്തിന് ശേഷം ബംഗാളിൽ പോയി പിടികൂടി കേരള പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ സഹിൻ അക്തർ മൊല്ലയെ ആണ് കേരള പൊലീസ് ബംഗാളിൽ എത്തി പിടികൂടിയത്. ഫോർട്ട് കൊച്ചി പൊലീസാണ് പ്രതിയെ ബംഗാളിലെത്തി പിടികൂടിയത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ മണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഹിൻ. 2019 മാർച്ചിലാണ് കൊലപാതകം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്നാണ് യാത്രക്കാർ പറഞ്ഞത്. ജിം മാത്യു എന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്. കാറിലാണ് യാത്രക്കാർ സഞ്ചരിച്ചിരുന്നത്. വയനാട്ടുനിന്ന് തിരിച്ച്
തൃശൂര്‍: തിരുവനന്തപുരം പള്ളിക്കലിൽ നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പള്ളിക്കല്‍ പൊലീസ് തൃശൂരിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയോടെയാണ് പള്ളിക്കലില്‍ നിന്ന് അസം സ്വദേശിനിയായ പ്രിയങ്ക(17)യെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബിപിന്‍ പൊലീല്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്കായി പൊലീസ് വ്യാപകമായി പരിശോധന
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക്
പാര്‍ട്ടിയും സര്‍ക്കാരും വിവാദങ്ങളില്‍ മുങ്ങിനില്‍ക്കെ സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചകളും പാര്‍ട്ടി നിലപാടുകളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയായേക്കും. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന്