ഹേമ കമ്മിറ്റിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹർജികളിൽ മറ്റൊരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് നടി. പ്രത്യേക അന്വേഷണ ഏജൻസി തന്നെ ഇത് വരെയും സമീപിച്ചിട്ടില്ല എന്ന് നടി പറയുന്നു. നാളെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് മേലുള്ള
ചാലക്കുടി മേലൂരിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ഒഡീഷാ സ്വദേശി ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. വീട്ടിൽ വച്ച് പ്രസവം നടത്തുകയും പൊക്കിൾകൊടി അറുത്തുമാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ പോയിരുന്നെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതാണ് വീട്ടിൽ പ്രസവിക്കാൻ ഇടയാക്കിയതെന്ന് ഗുല്ലി ആരോപിച്ചു. എന്നാൽ രണ്ടാഴ്ച മുൻപ്
കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തെ തുടർന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു. കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച ഇന്ന്. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും. നാളെ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സ്റ്റിലിൻ കേരളത്തിലെത്തിയത്. എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിൽ
കൊച്ചി: അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ ധൈര്യം വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഫ്‌ളക്‌സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്നും
വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടെക്കി യുവാവ് ജീവനൊടുക്കി സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.
ബെംഗളൂരു: ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടെക്കി യുവാവ് ജീവനൊടുക്കി സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഭാര്യക്കും ബന്ധുക്കള്‍ക്കും എതിരെയാണ് കേസ്. ബന്ധുക്കളെ ചോദ്യം ചെയ്യാനായി മാര്‍ത്തഹള്ളി പൊലീസ് ഉത്തര്‍പ്രദേശിലേക്ക് പോകും. ഉത്തര്‍ പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് ബെംഗളൂരുവിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത് തിങ്കളാഴ്ചയാണ്.
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നേട്ടമുണ്ടാക്കി യുഡിഎഫ്. മൂന്ന് പഞ്ചായത്തുകളിലാണ് ഇതോടെ യുഡിഎഫ് എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചത്. തൃശ്ശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാർഡിലേയ്ക്ക്
CPIM കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് ഫേസ്ബുക്കിൽ ചിന്ത ജെറോമിന്റെ പ്രതികരണം. സമ്മേളനവേദിയിൽ ചില്ലുകുപ്പിയിലെ കുടിവെള്ള വിതരണം ചർച്ചയായതോടെ, ഇത് മാറ്റി
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയിൽ ശകാരിച്ച് ഹൈക്കോടതി. നടത്തിയത് അടിമുടി ലംഘനമെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. മതിയായ വിശദീകരണം നൽകാനായില്ലെന്ന് കോടതി. ദേവസ്വം ഓഫീസറോട് കടുത്ത ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. പൂർണത്രയീശ ക്ഷേത്രത്തിലെ ആന
കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. 4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്പെഷ്യൽ 3 മണിക്കൂർ വൈകി 7.08 നാണ് പുറപ്പെട്ടത്. 5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ് 1.15 മണിക്കൂർ വൈകി 7.26 നാണ് പുറപ്പെട്ടത്. കുമാരനെല്ലൂരിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണം. വന്ദേ