തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് നാടിനെ നടുക്കിയ ദുരന്തം നടന്നത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ഇര്‍ഫാനയുടെ അമ്മയുടെ കണ്‍മുന്നില്‍. ഇര്‍ഫാനയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അമ്മ. വിദ്യാര്‍ത്ഥികള്‍ നടന്ന് വരുന്നത് ഇര്‍ഫാനയുടെ അമ്മ കാണുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത അപകടം നടന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ ലോറി മറിഞ്ഞതോടെ
നടൻ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും, അത് പ്രണയത്തിലേക്ക് മാറിയതും. ചിത്രത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് രാജേഷ് അവതരിപ്പിച്ചിട്ടുള്ളത്.
കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട്
സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. വൃക്ക രോഗം രൂക്ഷമായ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ കുടുംബം
പാലക്കാട്: കല്ലടിക്കോട് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഖബറടക്കം ഇന്ന് നടക്കും. പുലര്‍ച്ചെ അഞ്ച് മണിയോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ആറോടെ വീടുകളിലെത്തും. രണ്ട് മണിക്കൂറോളം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 08.30 ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. പത്ത് മണിവരെ ഇവിടെ
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ തുക തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത്
15 വർഷത്തെ പ്രണയസാഫല്യം, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പരമ്പരാഗത ബ്രാഹ്മിൺ വേഷത്തിലാണ് ഇരുവരും എത്തിയത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിൽ ഇരുന്നാണ് കീർത്തിയുടെ കഴുത്തിൽ ആന്റണി താലി ചാർത്തിയത്. മാമ്പഴ മഞ്ഞ നിറമുള്ള
മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ സിബിഐ ആവശ്യമുള്ളൂ എന്ന് ഹൈക്കോടതി. ആരാണ് നിലവിലെ അന്വേഷണം നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കുടുംബമടക്കം കൊടുത്ത വിവരാവകാശ അപേക്ഷകൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും വിവരങ്ങൾ
തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ടുമാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ആരോണിന്റെ അമ്മ അലീന ജേക്കബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്ന് രാവിലെ കോയമ്പത്തൂർ ജില്ലയിലെ മധുക്കരയിൽ ആണ് വാഹനാപകടം ഉണ്ടായത്. അലീന ഓൺലൈനായി പഠിച്ച കോഴ്സിന്‍റെ



















