Home Archive by category Kerala News (Page 101)
Kerala News

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ. വിവാഹത്തിന് ശേഷം മലേഷ്യക്ക് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. നവംമ്പർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. നിഖിൽ ഈപ്പൻ മത്തായി കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു.
Kerala News

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു- ജിജിലാല്‍ ദമ്പതികള്‍ കഴിഞ്ഞ നവംബറിലാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ അമൃതം പൊടി വാങ്ങിയത്. കഴിഞ്ഞ ദിവസം അമൃതം പൊടി
Kerala News Top News

എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്

എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്. 2025 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ ഈ മാസം 25നകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഒഴിവുകള്‍ ഇല്ലെങ്കില്‍ അക്കാര്യവും അറിയിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ റദ്ദ്
Kerala News

നേര്യമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.

നേര്യമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്‍മേരിയാണ് മരിച്ചത്. സഹപാഠിയുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നീണ്ടപാറ ചെമ്പന്‍കുഴി ഭാഗത്ത് വെച്ച് കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന്
Kerala News

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ സഞ്ചരിച്ചവരാണ് മരിച്ചവർ. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പൻ (നിഖിലിന്റെ
Kerala News

മുനമ്പം വഖഫ് ഭൂമി വിഷയം പത്ത് മിനിട്ട് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയം പത്ത് മിനിട്ട് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറും വഖഫ് ബോര്‍ഡുമാണെന്നും രണ്ട് സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടപിടിയ്ക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. യുഡിഎഫിന് വിഷയത്തില്‍ ഒരു അഭിപ്രായമുണ്ട്. വ്യത്യസ്ത
Kerala News

പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു.

പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്
Kerala News

പാലക്കാട് പനയംപാടം സന്ദര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍;അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി

വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം വേണമെന്ന് പറഞ്ഞ മന്ത്രി നവീകരണത്തിന് എന്‍എച്ച്‌ഐ പണം
Kerala News

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ  പെരിഞ്ചാംകുട്ടി ചെമ്പകപ്പാറക്ക് സമീപം കുറുസിറ്റിയിലാണ് സംഭവം. പെട്രോളിങ്ങിനിടയില്‍  പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി പുത്തന്‍ പറമ്പില്‍ സുമേഷ്, സഹോദരന്‍ സുനീഷ്,
Kerala News

കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിലാണ് മൃതദേഹം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഗേറ്റിന് മുകളിലായുള്ള കമ്പിയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സുരക്ഷാ