Home Archive by category Kerala News (Page 10)
Kerala News

അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട അടൂർ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ്
Kerala News Top News

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്. 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ
Kerala News

സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി. പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയം വർധിപ്പിക്കാനാണ് നിർദേശം. പ്രീപ്രൈമറി ടീച്ചർമാർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും പ്രതിമാസം നൽകണമെന്നാണ് തീരുമാനം. ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഓണറേറിയം നൽകണമെന്നും 2012 ഓഗസ്റ്റ് 1 മുതലുള്ള
Kerala News

നിലമ്പൂ‍ർ- കോട്ടയം ഇൻ്റർസിറ്റി എക്‌സ്പ്രസ് ഭാ​ഗികമായി റദ്ദാക്കും.

പാലക്കാട്: നിലമ്പൂ‍ർ- കോട്ടയം ഇൻ്റർസിറ്റി എക്‌സ്പ്രസ് ഭാ​ഗികമായി റദ്ദാക്കും. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്കുള്ള 16325 നമ്പർ ഇൻ്റർസിറ്റി എക്‌സ്പ്രസ് ഫെബ്രുവരി 13, 24 മാർച്ച് 2 എന്നീ തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് നടത്തില്ലെന്നാണ് അറിയിപ്പ്. അതേസമയം അമൃത എക്സപ്രസിൽ അധികമായി ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും, ഒരു
Kerala News

തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാ‍‍‍‍ർത്ഥി മിഹിറിന്റെ മരണത്തിൽ ദു​രൂ​ഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്

കൊച്ചി: തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാ‍‍‍‍ർത്ഥി മിഹിറിന്റെ മരണത്തിൽ ദു​രൂ​ഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്ന് എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആ സമയം ആരൊക്കെ അപാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്ന് അറിയണം. കുട്ടി മരിക്കുന്നതിന് തൊട്ടുമുൻപ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നു. അത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും
Kerala News

കലൂരില്‍ ഹോട്ടലില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത് ബോയ്‌ലര്‍ പൊട്ടിത്തെറിച്ചെന്ന് പാലാരിവട്ടം സിഐ രൂപേഷ്.

കൊച്ചി: കലൂരില്‍ ഹോട്ടലില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത് ബോയ്‌ലര്‍ പൊട്ടിത്തെറിച്ചെന്ന് പാലാരിവട്ടം സിഐ രൂപേഷ്. അപകടത്തില്‍ മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശി സുമിത്താണ്. അപകടത്തില്‍ സുമിത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ശരീരത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നാല് പേര്‍ക്ക് സാരമായ പരിക്കേറ്റുവെന്നും സിഐ പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന
Kerala News

ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം.

പാലക്കാട്: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. പുതുപ്പരിയാരം സ്വദേശിനി റിൻസിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. റിൻസിയും ഭർത്താവായ ഷെഫീഖും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് റിൻസിയുടെ കുടുംബം വെളിപ്പെടുത്തി. ഷെഫീഖ് നിരന്തരം റിൻസിയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഷെഫീഖിനെതിരെ നേരത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ട്
Kerala News

കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിലിനും അസിസ്റ്റന്റ്‌ പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിലെ ദയാനന്ദ് സാ​ഗർ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിലിനും അസിസ്റ്റന്റ്‌ പ്രൊഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ്‌ പ്രൊഫസർ സുജിതയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ
Kerala News

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വധശിക്ഷയ്ക്ക്
Kerala News

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് ചിലര്‍ക്ക് അഭിമാനമെന്നാണ് പരിഹാസം. ഇവരാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍. ബ്രാഹ്‌മണ പുരുഷന് ബ്രാഹ്‌മണ സ്ത്രീയിലുണ്ടാകുന്ന കുട്ടികളെ കുറിച്ചല്ല. കൂടുതലൊന്നും പറയുന്നില്ല. ഇതിനെയൊക്കെയാണ് ആര്‍ഷ ഭാരത സംസ്‌കാരം എന്ന് വിളിക്കുന്നതെന്നും എം വി