ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 14 കാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ഫ്രാങ്ക്‌ലിൻ പാർക്കിൽ നായയുമായി നടക്കാനിറങ്ങിയ 80 വയസുകാരനായ ഭീം കോഹ്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പേര്
അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ
ന്യൂഡൽഹി: ടെക്‌സാസിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ധർഷിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. അമിതവേഗതയിൽ വന്ന ട്രക്ക്, സംഘം സഞ്ചരിച്ചിരുന്ന എസ്‌യുവിയുടെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. തുടർന്ന്
ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി ഭാഷാ ചാനലായ ഗാസി ടിവിയുടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയാണ് മരിച്ചത്. 32 വയസായിരുന്നു. ഹതിർജീൽ തടാകത്തിൽ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീദ് വാസെദ് രംഗത്തെത്തി. മൃതദേഹം ധാക്ക മെഡിക്കൽ കോളേജ്
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും. പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രങ്ങളിലൊന്ന് തങ്ങളുടെ ഖനികളിലൊന്നിൽ നിന്ന് കണ്ടെത്തിയെന്നും അത് വ്യാഴാഴ്ച പ്രദർശിപ്പിക്കുമെന്നും ബോട്സ്വാന ഭരണകൂടം. 2,492 കാരറ്റ് വരുന്ന ഈ വജ്രം ഇതുവരെ കുഴിച്ചെടുത്തതിൽ വലിപ്പത്തിൽ രണ്ടാമതാണ്. കനേഡിയൻ മൈനിങ് കമ്പനി ലുകറ ഡയമണ്ട് കോർപറേഷനാണ് ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്ന് ഈ വജ്രം കണ്ടെത്തിയത്. എക്സ്റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്
ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ ബർഗെറ്റ് വിമാനത്താവളത്തിൽ വെച്ചാണ് പാവേൽ അറസ്റ്റിലാവുന്നത്. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് പെട്ടെന്നുള്ള അറസ്റ്റ്. ഫോബ്‌സ് പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം 15.5 ബില്യൺ
കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും സെലൻസ്കി അറിയിച്ചു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കണമെന്നും സെലൻസ്കി പറഞ്ഞു. മോദിയുമായുള്ള ചർച്ചയെക്കുറിച്ച് വിശദീകരിക്കാൻ കീവിൽ
വാഷിംഗ്ടൺ: കഴിഞ്ഞ ആറ് വർഷമായി ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ഇന്ത്യൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒമൈർ എജാസാണ് യുഎസിൽ അറസ്റ്റിലായത്. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഹാർഡ് ഡ്രൈവിൽ നിന്ന് 13,000 വീഡിയോകൾ പൊലീസ് കണ്ടെത്തി. അതിനെ തുടർന്ന് 15 കമ്പ്യൂട്ടർ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും
പാരിസ്: ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഉദ്ഘാടന ചടങ്ങുമുതല്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചുതുടങ്ങിയിരുന്നു. പതിനഞ്ച് പകലിരവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള്‍ വര്‍ണാഭവും താരനിബിഡവുമായ ആഘോഷരാവില്‍ അവസാനമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള താരങ്ങളുടെ പരേഡിന് ശേഷം ഒളിംപിക് പതാക അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന ലോസ് ആഞ്ജലിസിന് കൈമാറുന്നതോടെ ഇനി