സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 85.71 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നീരജ് വെള്ളിമെഡൽ നേടി. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്‌ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്. മോശം തുടക്കമാണ് നീരജിനു ലഭിച്ചത്. ആദ്യ ശ്രമത്തിൽ
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത്
തുടർച്ചയായി പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലാണ് സംഭവം. ചൈനീസ് വാലന്റൈൻസ് ഡേ ആയ ഓഗസ്റ്ര് 22ന് ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിൽ ഡേറ്റിന് പോയതായിരുന്നു കമിതാക്കൾ. ഇവിടെ വച്ച് കാമുകിയെ ചുംബിക്കവെ യുവാവ് ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയും പിന്നാലെ കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.
വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ
റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു. അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം
അമേരിക്കൻ ക്ലബ് ഇൻ്റർ മയാമി സൂപ്പർ താരം ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് പരിശീലകൻ ടാര മാർട്ടിനോ. അർജൻ്റൈൻ ടീമിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതുള്ളതിനാൽ താരത്തിന് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമായേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിനു പിന്നാലെയാണ് പരിശീലകൻ്റെ വെളിപ്പെടുത്തൽ.
സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ഈ ശനിയാഴ്ച പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന്
ബെംഗളൂരൂ: ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ താപവ്യതിയാനം പഠിച്ച് ചന്ദ്രയാൻ മൂന്ന്.വിക്രം ലാൻഡറിലെ ചേസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രന്‍റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെന്‍റീമീറ്റർ വരെ ആഴത്തിൽ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്. വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ മലയാളി താരങ്ങളടങ്ങിയ ഇന്ത്യന്‍ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇന്ത്യ ആദ്യമയിയാണ് ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും
ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക്