Home Archive by category International News (Page 20)
International News

ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം. ജല വൈദ്യുത ബന്ധം തകരാറിലാണ്. റിക്ടർ
International News Kerala News

ഐ ട്രിപ്പിൾ ഇ യുടെ കേരള ഘടകത്തിന്റെ 40 ആം വർഷത്തെ ആഘോഷങ്ങൾ; തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്നു.

എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ കേരള ഘടകത്തിന്റെ 40 ആം വർഷത്തെ ആഘോഷങ്ങൾ ഈ മാസം 10 ന് (ഞായറാഴ്ച ) തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്നു. ഐ ട്രിപ്പിൾ ഇ പ്രസിഡന്റും അമേരിക്കയിലെ വിർജീനിയ ടെക് അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. സയ്ഫുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ ഐ ട്രിപ്പിൾ ഇ യുടെ പങ്ക്
India News International News Sports

ശക്തമായ മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു ഡര്‍ബനില്‍ പെയ്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. മഴ നിർത്താതെ പെയ്തതോടെ ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും താരങ്ങൾക്ക് സാധിച്ചില്ല. പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്.
India News International News Sports

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവ ടീം. ഡർബനിലെ കിംഗ്സ്മീഡിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള
India News International News Sports

ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം

ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ കളി പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് കൂടി തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. രണ്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് പിന്നീട് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെന്നത് തന്നെയാവും ഇന്ത്യയെ
Entertainment India News International News

ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാനഡയില്‍ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; ജാഗ്രത

കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍
International News

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വെടിവെപ്പ്: മൂന്ന് മരണം

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കൊലലപ്പെടുത്തിയതായും വിദ്യാർഥികളെ ഒഴിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ പൊലീസ് കൊലപ്പെടുത്തി.
International News

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് നല്‍കി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ രാത്രി 10.37ഓടെയാണ് വലിയ ഭൂചലനം ഫിലിപ്പീന്‍സിനെ വിറപ്പിക്കുന്നത്. 39 മൈല്‍ ആഴത്തിലാണ് (63
International News Kerala News

യെമനിൽ പോകാൻ അനുമതി നൽകണം; നിമിഷപ്രിയയുടെ അമ്മ സുപ്രിം കോടതിയെ സമീപിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ അമ്മ സുപ്രിംകോടതിയെ സമീപിച്ചു. യമൻ യാത്രയ്ക്കുള്ള അനുമതി തേടി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ യമൻ യാത്ര അനിവാര്യമാണെന്ന് അമ്മ പ്രേമകുമാരി ഹർജിയിൽ പറയുന്നു. യമൻ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. നിമിഷ പ്രിയയുടെ
International News Kerala News Technology

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ