അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയത്തുടക്കം. 38 പന്തില്‍ 50 തികച്ച് അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ദുബെ 40 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3). നായകൻ രോഹിത്
ഫ്ലോറിഡ: അടുക്കള തോട്ടത്തിൽ ശല്യക്കാരായ അയൽവാസിയുടെ നായകൾക്ക് കീടനാശിനി കൊടുത്ത് കൊന്നുവെന്ന ആരോപണത്തിൽ നഴ്സ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അയൽവാസിയുടെ പൂച്ചകളും വളർത്തുനായകളും സ്ഥിരമായി ശല്യക്കാരായി മാറിയതിന് പിന്നാലെ ഇനിയും തോട്ടത്തിൽ കയറിയാൽ കൊന്ന് കളയുമെന്ന് ഇവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തമീഷ നൈറ്റൻ എന്ന 51കാരിയാണ് അറസ്റ്റിലായത്. രണ്ട് പൂച്ചകളേയും
കാലിഫോര്‍ണിയ: 171 യാത്രക്കാരെയുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും ഉറക്കെ നിലവിളിച്ചു. അപകട നിമിഷങ്ങള്‍ക്കൊടുവില്‍ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ലെന്നാണ്
ടെന്നസി: നിരത്തിലെ ആഘോഷങ്ങൾ ശ്രദ്ധിച്ച് വീട്ടിലിരുന്ന 3 വയസുകാരന്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ടെന്നസിയിൽ പുതുവത്സര തലേന്നാണ് സംഭവം. ബ്രെയ്ഡൻ സ്മിത്ത് എന്ന മൂന്ന് വയസുകാരന്റെ ജീവനാണ് അലക്ഷ്യമായി എത്തിയ വെടിയുണ്ട കവർന്നത്. ടെന്നസിയിലെ വീടിനകത്ത് ജനാലയുടെ അരികത്തിരിക്കുമ്പോഴാണ് പിഞ്ചുകുഞ്ഞിന് വെടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം ജനൽ തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കുഞ്ഞ്
ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി. തീരപ്രദേശങ്ങളിൽ പലയിടത്തും സുനാമി തിരമാലകൾ ആഞ്ഞടിക്കുന്നതായി റിപ്പോർട്ട്. പ്രദേശത്ത് നിന്നും ജനങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ജപ്പാനിൽ വീണ്ടും ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
കൊളറാഡോ: രണ്ട് മക്കളെ കൊലപ്പെടുത്തുകയും മൂന്നാമത്തെയാളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത 35കാരിയായ അമ്മ ഒടുവിൽ പിടിയിലായി. വീട്ടിലേക്ക് മോഷ്ടാക്കൾ അതിക്രമിച്ച കയറി മക്കളേയും തന്നേയും ആക്രമിച്ചെന്ന് വിശദമാക്കി ഡിസംബർ 19നാണ് യുവതി പൊലീസ് സഹായം തേടിയത്. പൊലീസ് സ്ഥലത്ത് എത്തുമ്പോൾ 9 വയസുകാരിയായ മകളും 7 വയസുകാരനായ മകനും മരിച്ച നിലയിലും 11കാരിയായ മകളും യുവതിയും പരിക്കേറ്റ
ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു. നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും
നോർത്ത് കരോലിന: അമേരിക്കയിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോൾ റൂമിലേക്കെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരിയായ പ്രിയങ്ക തിവാരി (33)യെ പൊലീസ്
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ്.