അമേരിക്ക: തൊട്ടിലെന്ന് കരുതി അമ്മ ഓവനിൽ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറഞ്ഞു. എങ്ങനെയാണ് ഇത്തരമൊരു പിശക്
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം
കേപ്പ് റേ: നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് വിലയിരുത്തുന്ന കപ്പൽ അവശിഷ്ടം തീരത്തേക്ക് ഒഴുകിയെത്തി. അമ്പരപ്പിൽ ഒരു പ്രദേശം, അന്വേഷണണങ്ങൾ പുരോഗമിക്കുന്നു. കാനഡയിലെ ന്യൂ ഫൗണ്ട് ലാൻഡിലെ കേപ്പ് റേ തീരത്താണ് ഏറെപഴക്കമുള്ള കപ്പൽ ഛേദം അടിഞ്ഞത്. കണ്ടാൽ പ്രേതക്കപ്പൽ പോലുള്ള കപ്പല് കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. അടുത്തിടെ മേഖലയിലെത്തിയ ഫിയോണ കൊടുംകാറ്റിൽ കപ്പൽ തീരത്തേക്ക്
96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേഷന്‍ ടു കില്‍ എ ടൈഗര്‍ നേടി. ഡോക്യുമെന്ററി ഫീച്ചറിനുള്ള മികച്ച ഓസ്‌കാറിലെ മറ്റ് നാല് നോമിനേഷനുകളില്‍ ബോബി വൈന്‍: ദി പീപ്പിള്‍സ് പ്രസിഡന്റ്, ദി എറ്റേണല്‍ മെമ്മറി, ഫോര്‍ ഡോട്ടേഴ്സ്, മരിയുപോളിലെ 20 ഡേയ്സ് എന്നിവ ഇടംപിടിച്ചു.ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള 10 വിഭാഗങ്ങളുടെ ചുരുക്കപ്പട്ടിക
ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന്
അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എട്ട് പേരും അവരവരുടെ വീടുകളിൽ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടിൽ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച
ഇറാനില്‍ ആക്രമണം നടത്തി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാകിസ്താന്റെ പ്രത്യാക്രമണം. തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍-അദ്ലിന്റെ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തിരിച്ചടി. ഇറാന്റെ ആക്രമണത്തെ അപലപിച്ച പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഗുരുതര
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്. കരുത്തരായ ഓസ്‌ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈവിട്ടു. സോക്കറൂസിന് വേണ്ടി ജാക്‌സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവരാണ്
കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തനായ ബുദ്ധ സന്ന്യാസി ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിൽ. ശ്രീബുദ്ധന്റെ പുനർജന്മമെന്ന പേരിൽ അറിയപ്പെട്ടിരുന്ന രാം ബഹാദൂർ ബോംജോനിനെയാണ് നേപ്പാൾ സിഐബി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കാഠ്മണ്ഡുവിലെ രഹസ്യസങ്കേതത്തിൽ നിന്നായിരുന്നു അറസ്റ്റ്. 33കാരനായ ഇയാൾ ബുദ്ധന്റെ പുനർജന്മമാണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ