ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. ഝാർഖണ്ഡിലെ ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ അബിജാനിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാൻ്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവരുടെ മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബത്തിനോട് ഞങ്ങളുടെ ദു:ഖം രേഖപ്പെടുത്തുകയാണ്. ഈ വിഷമ ഘട്ടത്തിൽ കുടുംബത്തിന്
ന്യൂയോർക്: സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തത്. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11% മുതൽ 26% വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാൻ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കം.
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റ നാല്‍പ്പതോളം പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലവും ധാക്ക മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സാമന്ത ലാല്‍ സെന്‍ 43 പേരുടെ മരണം
ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രൊഫ. ഡോ. ഫ്രീക് വോങ്ക് ആണ് 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌ത് പുറത്തുവിട്ടത്. എട്ട് മീറ്റർ നീളവും 200 കിലോയിൽ കൂടുതൽ ഭാരവും വരുന്ന അനക്കോണ്ടയാണ് കണ്ടെത്തിയതെന്ന് വോങ്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അനക്കോണ്ടയുടെ പുതിയ ഇനത്തെ ഡോ വോങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും
മാർസ്ഡേൽ അവന്യൂ: അഞ്ച് വയസുകാരനായ വളർത്തുമകനെ കൊന്ന് അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ 48കാരിയായ വളർത്തമ്മ അറസ്റ്റിൽ. അമേരിക്കയിലെ മാർസ്ഡേൽ അവന്യൂവിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 5 വയസുകാരനായ ഡാഡനെൽ ടെയ്ലർ എന്ന ആൺകുട്ടിയെ അഴുക്കുചാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് ആംബർ അലേർട്ട്
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പൊലീസ്. ഗൂഗിൾ, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരിലെ ജോലിക്ക് ശേഷം സ്വന്തമായി ആർട്ടിഫീഷ്യൽ ഇന്റലിജന്സ് സ്ഥാപനം ആരംഭിച്ച ടെക്കി യുവാവും കുടുംബത്തേയുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ലോജിറ്റ്സ് എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനവുമായി ആനന്ദ് മുന്നോട്ട് പോയപ്പോൾ സില്ലോ എന്ന
ഭർത്താവ് ആനന്ദ് സുജിത് ഹെൻറി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരുക്കുകളുണ്ട്. അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം
യുവ പാകിസ്ഥാൻ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്‌വി(17) ആണ് മരിച്ചത്. ITF ജൂനിയർ ടൂർണമെൻ്റിന് മുന്നോടിയായുള്ള പരിശീലന സെഷൻ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സൈനബയെ ഉടൻ ഇസ്‌ലാമാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്
കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന് പൊലീസ്. വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിക്കുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കൾ പങ്കുവെച്ചിരുന്നു.