ന്യൂഡൽഹി: സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കപ്പലിനെ മോചിപ്പിക്കാനായത്. എംവി റൂയൻ എന്ന കപ്പലിൽ ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും
മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിൽ ക്ഷുഭിതനായി, യുവാവ് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി. ഗുരുഗ്രാമിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം മുൻപാണ് ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും ലല്ലൻ യാദവും ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ യാദവ് ഒപ്പം താമസിപ്പിച്ചത്. ഇരുവരും
കാനഡയിൽ ഇന്ത്യന്‍ വംശജരായ ദമ്പതികളും കൗമാരക്കാരിയായ മകളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്
ഓട്ടവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ ദമ്പതികളും കൗമാരക്കാരിയായ മകളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. തീപിടിത്തം ആകസ്മികമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണസംഘം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങളോ പ്രസക്തമായ
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും കമ്മിഷന്‍ പ്രഖ്യാപിക്കുന്നുണ്ട്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1.5 കോടി
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസ്റ്റ് ചെയ്യുമെന്ന് സൂചന. അറസ്റ്റ് നീക്കമുണ്ടായാല്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അതേസമയം കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം നടത്തി തീയതികൾ പ്രഖ്യാപിക്കും. ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. ഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും
മുംബൈ: അമിതാഭ് ബച്ചൻ ആശുപത്രിയില്‍. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബച്ചനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇഡി നല്‍കിയ പല സമന്‍സുകളും കെ കവിത അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി. തെലങ്കാനയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമാണ് കെ കവിത. ഈ വര്‍ഷം മാത്രം രണ്ട് സമന്‍സുകള്‍ കവിത അവഗണിച്ചതായി
ഇലക്ട്രറൽ ബോണ്ടിൽ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ പ്രസിദ്ധീകരണം. രണ്ടുഭാഗങ്ങളായി എസ്ബിഐ നൽകിയ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയിൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും മറ്റൊരു പട്ടികയിൽ ബോണ്ട് പണമാക്കിയ പാർട്ടികളുടെ വിവരങ്ങളുമാണ് ഉള്ളത്. മുൻ റിപ്പോർട്ടുകൾ ശരിവെക്കും പ്രകാരം ബിജെപിയ്ക്കാണ് ഏറ്റവുമധികം പണം ലഭിച്ചത്. ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി,