മധുര: തമിഴ്നാട് മധുരയിൽ ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ. പാലമേട് എസ് ഐ അണ്ണാദുരൈയാണ് അതിക്രമം നടത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ് ഐയെ സസ്പെൻഡ് ചെയ്തു. ദിണ്ഡിഗൽ സ്വദേശിയായ ശ്രീനിവാസ് എന്നയാളുടെ മധുര വടിപ്പട്ടിയിലെ വർക് ഷോപ്പിൽ പാലമേട് എസ് ഐ അണ്ണാദുരൈ
ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്‌കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം
നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്. പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ചന്ദ്രമുഖി സിനിമയുടെ നിര്‍മ്മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ് നോട്ടീസയച്ചു. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അണിയറ ദൃശ്യങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചെന്നും 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആണ് നോട്ടീസില്‍ പറയുന്നത്. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി നയന്‍താര ബിയോണ്ട് ദി
ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സുരേഷ് ചന്ദ്രാകര്‍ അറസ്റ്റില്‍.ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 11 അംഗ പ്രത്യേകം അന്വേഷണസംഘ നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയായ കരാറുകാരന്‍ സുരേഷ് ചന്ദ്രാകറിനെ ഹൈദരാബാദില്‍ വച്ച്
രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധ. അതേസമയം നിലവിൽ രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന്
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രമേഷ് ബിധുരി. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും വാക്കുകൾ പിൻവലിക്കുകകയാണെന്നും രമേശ് ബിധുരി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ മുൻപ് പല നേതാക്കളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് രമേഷ് ബിധുരി ചൂണ്ടിക്കാട്ടി. എന്നാൽ അന്നൊക്കെ കോൺഗ്രസ് മൗനം
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയില്‍ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരെന്നും മോദി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ദുരന്തം എന്ന പരാമര്‍ശം മോദി ഇന്ന് വീണ്ടും
ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ പതിവ് യാത്രയിലായിരുന്നു. കരസേനയും നാവികസേനയും
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും ദൃശ്യപരിധി 10 മീറ്ററിന് താഴെയാണ്. ദൃശ്യപരിധി കുറഞ്ഞത് വ്യോമ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 400 അധികം വിമാനങ്ങളാണ് മൂടൽ മഞ്ഞിനെ തുടർന്ന് വൈകിയത്. ബുധനാഴ്ച വരെ ശൈത്യ തരംഗം
ബഹിരാകാശ മാലിന്യസംസ്കരണത്തിൽ കുതിപ്പുമായി ISRO. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള റോബോട്ടിക് ആമിന്റെ പരീക്ഷണം വിജയകരം. പിഎസ്എൽവി C- 60 സ്പെയ്സ് ഡോക്കിങ് ദൗത്യത്തിന്റെ ഭാഗമായി റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ISRO പുറത്തുവിട്ടു. തിരുവനന്തപുരത്തെ വി.എസ്. എസ് സിയിൽ വികസിപ്പിച്ചെടുത്തതാണ് റോബോട്ടിക് ആം. അത്യാധുനിക സെൻസറുകളും