Home Archive by category India News (Page 85)
India News

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്.

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും
India News Top News

ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. കാംഗര്‍ ജില്ലയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബിനഗുഡ് വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ബിഎസ്എഫും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡും
Entertainment India News

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവച്ച പ്രതികൾ പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളെ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 14നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്. ആക്രമണത്തിൽ ആർക്കും
Entertainment India News

സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈ: സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം. വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ
India News

ബെം​ഗളൂരു ജാലഹള്ളിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

ബെം​ഗളൂരു: ബെം​ഗളൂരു ജാലഹള്ളിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ​ഗം​ഗാദേവിയെ കുട്ടികളു‌ടെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തത്. അപ്പോൾ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും പൊലീസ് ഇടപെട്ട്
India News

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു.

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വാഹനത്തിനുള്ളില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ചിരാഗ്
India News Sports

ഐപിഎല്‍; ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് തോല്‍വി

രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ എല്‍ ക്ലാസികോയില്‍ രക്ഷിക്കാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ 20 റണ്‍സിനാണ് മുംബൈ പരാജയത്തിന് കീഴടങ്ങിയത്. രോഹിത് ശര്‍മ പൊരുതി നേടിയ സെഞ്ച്വറിയ്ക്ക് ഒപ്പം നില്‍ക്കാനോ താരത്തിന് പിന്തുണ നല്‍കാനോ മുംബൈയുടെ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയ കാഴ്ചയാണ് ഇന്നലെ കണ്ടത്. ആദ്യ ഇന്നിംഗ്‌സില്‍
Entertainment India News

ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിനുനേരെ വെടിവെപ്പ്; വെടിയുതിർത്തത് ബൈക്കിലെത്തിയ രണ്ട് പേർ

ബോളിവുഡ് നടൻ സൽമാൻഖാന്റെ ഫ്ലാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേർക്ക് അജ്ഞാതാർ വെടിവെച്ചു . ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് ബൈക്കിൽ എത്തിയ രണ്ടു പേർ വെടിയുതിർത്തത്. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്.
India News

ആം ആദ്മിക്ക് 25 കോടി നൽകണം, അരബിന്ദോ ഫാർമ സ്ഥാപന മേധാവിയെ കവിത ഭീഷണിപ്പെടുത്തി; സിബിഐ റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹി സർക്കാരിൻ്റെ എക്സൈസ് പോളിസി പ്രകാരം സ്ഥാപനത്തിന് അനുവദിച്ച അഞ്ച് റീട്ടെയിൽ സോണുകൾക്കായി എഎപിക്ക് 25 കോടി രൂപ നൽകണമെന്ന് ബിആർഎസ് നേതാവ് കെ കവിത അരബിന്ദോ ഫാർമ പ്രൊമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതായി സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു . രാജ്യതലസ്ഥാനത്ത് ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് തുക നൽകിയില്ലെങ്കിൽ തെലങ്കാനയിലും ഡൽഹിയിലും തൻ്റെ ബിസിനസിനെ
India News

ബൈക്കില്‍ നാല് പേർ; സഹോദരങ്ങളായ മൂന്ന് പേർക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ

ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു സിംഗ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.