ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കൗൺസിലറുടെ മകളെ മുൻ സഹപാഠി കൊലപ്പെടുത്തി. കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ (23) യാണ് കൊല്ലപ്പെട്ടത്. ബിവിബി കോളേജിലെ ഒന്നാം വർഷ മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർത്ഥിനിയായിരുന്നു നേഹ.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. പഞ്ചാബ് കിങ്‌സിനെ 9 റൺസിന് തോൽപ്പിച്ചു. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 183 റൺസിന് ഓൾ ഔട്ട് ആയി. അശുതോഷ് ശർമ 61 റൺസ് എടുത്തപ്പോൾ ജസ്‌പ്രിത് ബുംറയും ജെറാൾഡ് കോട്സിയയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സൂര്യകുമാർ യാദവ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. 8 റൺസെടുത്ത ഇഷാൻ കിഷനെ വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രോഹിത് ശർമയും
ന്യൂഡല്‍ഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ മുഖർജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത്
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ നിതിൻ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിൻ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇ ഡി നടപടി. ജുഹുവിലും പുനെയിലുമുള്ള ബംഗ്ലാവും ഓഹരികളും കണ്ടുകെട്ടിയവയിൽ പെടുന്നു. ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെ 87.79 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കൾ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ്
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ
ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക
ദില്ലി: 2023 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ, ദൊനുരു അനന്യ റെഡി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് രാജസ്ഥാൻ. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ വിജയം രാജസ്ഥാൻ കൈക്കലാക്കുകയായിരുന്നു. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ കൊൽക്കത്തയ്ക്ക് മുന്നിൽ പതറിയിരുന്നു. മുൻനിര ബാറ്റർമാരുൾപ്പെടെ ക്രീസ് വിട്ടപ്പോൾ ജോസ് ബട്ലറിന്റെ ഒറ്റയാൻ പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 60 പന്തുകളിൽ ഔട്ടാകാതെ 107 റൺസാണ് താരം അടിച്ചു