ദില്ലി: പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദ്വേശ്വർ പഥക്കിനും
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവമുണ്ടായത്. അതേസമയം, വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഖേഡ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം. മൂന്ന് വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 143 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്തിന്റെ സീസണിലെ നാലാം ജയമാണിത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 36 റണ്‍സ് എടുത്ത രാഹുല്‍ തെവാട്ടിയയും 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍
പട്യാല: പലചരക്ക് കടയിൽ നിന്ന് വാങ്ങിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛർദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയിൽ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നൽകിയത്. ലുധിയാന സ്വദേശിയായ ഒന്നര വയസുകാരിയുടെ കുടുംബം ബന്ധു വീട്ടിൽ നിന്ന് തിരികെ വരുമ്പോഴാണ് ബന്ധു ചോക്ലേറ്റ്
തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട്
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിന് തകര്‍ത്തു. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 199 റണ്‍സിന് ഓള്‍ഔട്ടായി. 66 റണ്‍സ് എടുത്ത ജേക്ക് ഫ്രേസറും 44 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും ഡല്‍ഹിക്കായി പൊരുതി. ഹൈദരാബാദിനായി ടി നടരാജന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റണ്‍സ്
ഗുജറാത്തിലെ കച്ചില്‍നിന്ന് കണ്ടെത്തിയ ഫോസില്‍ ലോകത്തു ജീവിച്ചവയില്‍വെച്ച് ഏറ്റവുംവലിയ പാമ്പിന്റേതെന്ന് ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍. വര്‍ഷത്തെ പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും ഭീമന്‍ ഈ പാമ്പായിരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ്
ഐപിഎല്ലിൽ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മറി കടന്നു. രണ്ടു വിക്കറ്റുകൾ നഷ്ടമായി 180 റൺസ് ലഖ്നൗ നേടി. ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിലാണ് ലഖ്നൗവിന്റെ തിളക്കമേറിയ വിജയം. 82 റൺസ് എടുത്ത കെഎൽ രാഹുലാണ് ലക്നൗവിന്റെ
ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ ഉടൻ എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭിക്കുക. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ‍് ചെയ്യാൻ കഴിയില്ല. ആഗോള തലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും
ബംഗളൂരു: ബംഗളൂരുവിൽ പ്രണയത്തിൽ നിന്ന് പിന്മാറിയതിന് 26കാരിയെ യുവാവ് പാർക്കിൽ വെച്ച് കുത്തി കൊലപ്പെടുത്തി. ഇത് കണ്ട് എത്തിയ യുവതിയുടെ അമ്മ 44 കാരനായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 44 കാരനായ സുരേഷും 26കാരിയായ അനുഷയും ഒരെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവർ തമ്മിൽ അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് യുവതി പിന്മാറാൻ