Home Archive by category India News (Page 8)
India News

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ ഉണ്ടായ കടുത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ തുടർന്ന്, രാവിലെ പുറപ്പെടേണ്ട നിരവധി സർവീസുകൾ വൈകി.
India News

കർണാടകയിൽ യുവതി നാല് കുട്ടികളെ കനാലിലെറിഞ്ഞ ശേഷം അതേ കനാലിൽ തന്നെ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

ബെം​ഗളൂരു: കർണാടകയിൽ യുവതി നാല് കുട്ടികളെ കനാലിലെറിഞ്ഞ ശേഷം അതേ കനാലിൽ തന്നെ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ മൃത​ദേഹം കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തി. കർണാടകയിലെ വിജയപുരയിലാണ് സംഭവം. നിദ​ഗുണ്ഡി താലൂക്കിലാണ് തിങ്കളാഴ്ചയാണ് യുവതി കുട്ടികളെ കനാലിൽ എറിഞ്ഞ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിൽ അഞ്ച്
India News

ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

ന്യൂഡൽഹി: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോൾ 15 മീറ്റർ മാത്രമാണ് അകലമുളളത്. നേരത്തെ ഇത് മൂന്ന് മീറ്ററിലേയ്ക്ക് വന്നിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. പുതിയ
India News

അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ

അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.ജലദോഷ ലക്ഷണങ്ങളോടെയാണ്
India News

പൂനെയിൽ ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകൾ നോക്കിനിൽക്കെ യുവാവ് കുത്തിക്കൊന്നു.

പൂനെ: പൂനെയിൽ ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകൾ നോക്കിനിൽക്കെ യുവാവ് കുത്തിക്കൊന്നു. നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റ് ആയ യുവതിയെയാണ് ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് യുവാവ് കുത്തിക്കൊന്നത്. എന്നാൽ ഇത്തരത്തിൽ കൃത്യം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ പോലും അതിനെ തടയുകയോ, പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തില്ല. കമ്പനിയുടെ പാർക്കിങ് ഏരിയയിൽ
India News

തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ.

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിനിരയായവരുടെ ആശ്രിതർക്ക് 25 ലക്ഷം വീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്.വൈകുണ്ഠ ദ്വാര ദര്‍ശനത്തിന്
Health India News

മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു.

മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. ക‍ർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട്
India News

ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്‌പേഡെക്സ് രണ്ടാം തവണയും മാറ്റിവച്ചു.

ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്‌പേഡെക്സ് രണ്ടാം തവണയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ISRO നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍
India News Top News

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി. വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്ന്
India News

വാ​ഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയപദ്ധതിയുമായി കേന്ദ്രം

വാ​ഹനാകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം