ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17
ജമ്മുകശ്മീര്‍ പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സൈന്യം. വാഹനവ്യൂഹത്തിന് നേരെ വെടിവൈപ്പ് ഉണ്ടായ ഷാസിതാറിന് സമീപമുള്ള വനമേഖലയില്‍ തിരച്ചിലിനായി കൂടുതല്‍ സംഘത്തെ ഏര്‍പ്പെടുത്തി. ആക്രമണം നടത്തിയ ഭീകരന്‍ പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരെന്ന് സൈനിക വൃത്തങ്ങള്‍. ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് സൈനിക നടപടി വനമേഖല കേന്ദ്രീകരിച്ച്
ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ
ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. നാല് വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. 148 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആർസിബി 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 64 റൺസ് നേടിയ ഫാഫ് ഡുപ്ലെസി ആർസിബിയുടെ ടോപ്പ് സ്കോററായി. ഗുജറാത്തിനായി ജോഷ്വ ലിറ്റിൽ നാല് വിക്കറ്റ് വീഴ്ത്തി. നെറ്റ് റൺ റേറ്റ് കൂടി കണക്കിലെടുത്ത് ആക്രമണം അഴിച്ചുവിട്ട
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയിൽ വാഹന പരിശോധന കർശനമാക്കി. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം.
മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം കുട്ടികളെ കണ്ടതായി കോൺഗ്രസ് പരാതിയിൽ പറയുന്നുതെലങ്കാന സംസ്ഥാന കോൺഗ്രസ് ഘടകത്തിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു. സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത്
ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചുവരാനുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. അതേസമയം, രണ്ടായിരം രൂപ നോട്ടുകളുടെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താൻ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിൻ്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവർണർക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തിൽ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 എന്ന സ്കോറിലെത്തിയത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ
ഒരു കുഞ്ഞ് പെൻഡ്രൈവ്, 2976 അശ്ലീല ദൃശ്യങ്ങൾ. ഇത് കൊളുത്തിവിട്ട രാഷ്ട്രീയ വിവാദ തീ കർണാടക രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഈ വിവാദം ഒരു തെരഞ്ഞെടുപ്പ് ജയപരാജയത്തെ മാത്രമല്ല, ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്ന പാർട്ടിയുടെ നേതൃസ്ഥാനത്ത് മുൻ പ്രധാനമന്ത്രിയുടെ പിൻഗാമിയാരാകും എന്ന ചോദ്യം കൂടെയാണ് ഉയർത്തിവിടുന്നത്. കർണാടകത്തിലെ ഹസൻ ലോക്സഭാംഗവും മുൻ