Home Archive by category India News (Page 77)
India News

പ്രണയാഭ്യർത്ഥന നിരസിച്ചു; കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു.

കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് പിടികൂടി. വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പ്രതി വിദ്യാർഥിനിയോട്
India News Sports

ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്.

ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗവിനെ ഡല്‍ഹി 19 റണ്‍സിനാണ് തകര്‍ത്തത്.
India News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി
India News

മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു.

മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സംഘമടക്കം സ്ഥലത്തുണ്ട്. 67 വരെ ഇതുവരെ രക്ഷിച്ചതായി എൻഡിആർഎഫ് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു.
India News

കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി

കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി. ആന്ധ്ര സ്വദേശിയുടെ ഏഴ് വയസ്സുള്ള മകളെയാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത് കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം വാങ്ങി നൽകാം എന്നുപറഞ്ഞ് ഒരാൾ വിളിച്ചുകൊണ്ട് പോയി
India News

അജ്മീറിൽ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി.

അജ്മീറിൽ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാവാത്ത ആറ് വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ്
India News Sports

ഐപിഎല്ലിൽ ബംഗളൂരുവിന് തകർപ്പൻ ജയം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 57 റൺസുമായി നായകൻ അക്സർ പട്ടേൽ പൊരുതിയെങ്കിലും ഡൽഹിയെ രക്ഷിക്കാനായില്ല. രജത് പാട്ടിദാറിന്റെ അർദ്ധ സെഞ്ച്വറി മികവിലാണ് ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസിൽ എത്തിയത്. കാമറൂൺ ഗ്രീൻ
India News

16 കോടി രൂപയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍.

മുംബൈ: വൻ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 16 കോടിയുടെ കുരുമുളകും അടക്കയുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. നവി മുംബൈയിലാണ് സംഭവം. നവി മുംബെയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നിൽ വലിയ സംഘമെന്നാണ് പൊലീസിന്‍റെ നിഗമനം. ഈ സംഘത്തിന്‍റെ ഭാഗമായിട്ടുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ പിടി കിട്ടിയിരിക്കുന്നത്.  കസ്റ്റംസ് തീരുവ അടക്കാതെ
India News Sports

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ.

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ. മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസ് നേടി. 42 റൺസ് നേടിയ വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി പീയുഷ് ചൗളയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമാണ് കൊൽക്കത്തയ്ക്ക്
India News

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍

മുംബൈ: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.   കഴിഞ്ഞദിവസം പല്‍ഗാര്‍ വിരാര്‍ മേഖലയിലെ ഒരു ബാറിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. മദ്യലഹരിയില്‍ യുവതികള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന