Home Archive by category India News (Page 76)
India News Technology

ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റായി ​ഗോപിചന്ദ്; ന്യൂഷെപാഡ് പേടകത്തിൽ ബഹിരാകാശം ചുറ്റി തിരിച്ചെത്തി

ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യത്തിൽ ഭാ​ഗമായി ഗോപിചന്ദ് തോട്ടക്കുറ. ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യമാണ് ഞായറാഴ്ച ബഹിരാകാശത്തു പോയി തിരികെയെത്തിയത്. ടെക്സസിലെ വാൻ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഇന്ത്യൻസമയം രാത്രി 8.06-നായിരുന്നു വിക്ഷേപണം.
India News Sports

നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെം​ഗളൂരു പ്ലേഓഫിൽ.

നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെം​ഗളൂരു പ്ലേഓഫിൽ. 27 റൺസിനാണ് ബെം​​ഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു. രചിൻ രവീന്ദ്ര, രഹാനെ, രവീന്ദ്ര ജഡേജ, ധോണി എന്നിവർ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ബെം​ഗളൂരുവിനൊപ്പമായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ബെം​ഗളൂരുവിന്റെ വിജയം. ബംഗളൂരു
India News Sports

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്.

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്. ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ പരി​ഗണിക്കുന്നത്. ഐ.പി.എല്ലിന് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ടീമിനൊപ്പമാണ് ഗംഭീർ. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയാണ് ഗംഭീർ.
India News

ആംആദ്മി എംപി സ്വാതി മലിവാളിന് നേരെ ഉണ്ടായ അതിക്രമത്തിൽ വിഭവ് കുമാറിന് ചോദ്യം ചെയ്യലിന് നോട്ടിസ് നൽകി ഡൽഹി പൊലീസ്.

ആംആദ്മി എംപി സ്വാതി മലിവാളിന് നേരെ ഉണ്ടായ അതിക്രമത്തിൽ വിഭവ് കുമാറിന് ചോദ്യം ചെയ്യലിന് നോട്ടിസ് നൽകി ഡൽഹി പൊലീസ്. മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ ആംആദ്മിയെ വെട്ടിലാക്കിയിരിക്കുകയാണ് സ്വന്തം പാർട്ടിയിലെ എംപിക്ക് നേരെ ഉണ്ടായ അതിക്രമം. ഇന്നലെ ആറ് മണിക്കാണ് സ്വാതി മലിവാൾ അരവിന്ദ് കേജ്രിവാളിന്റെ സിവിൽ
Gulf News India News

ഇൻഡിഗോ എയർലൈൻസ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു.

അബുദബി: ഇൻഡിഗോ എയർലൈൻസ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. അബുദബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര
India News

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ അറസ്റ്റില്‍.

മുംബൈ: പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ അറസ്റ്റില്‍. സംഭവത്തില്‍ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെയാണ് രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ച് അറസ്റ്റിലായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍
India News

കൊവിഷീല്‍ഡിന് മാത്രമല്ല, കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍

കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്.  635 യുവാക്കളും 291 മുതിര്‍ന്നവരും
India News

പൗരത്വ ഭേദഗതിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും

പൗരത്വ ഭേദഗതിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും. മുസ്ലിം ലീഗ് ഡിവൈഎഫ്‌ഐ അടക്കമുള്ള കക്ഷികളുടെ അഭിഭാഷകരാണ് വിഷയം ഉന്നയിക്കുക. സുപ്രിംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിച്ചു എന്നാണ് ആക്ഷേപം. സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ
India News Sports

രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം

വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ
India News Top News

പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.