Home Archive by category India News (Page 74)
Entertainment India News

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ.

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ ജയം. ജയത്തോടെ പ്രഗ്നാനന്ദ 5.5
India News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും.

പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി , നാലരയോടെ ഹെലികോപ്റ്ററിലാകും കന്യാകുമാരിയിലേക്ക്
India News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം. വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍
India News International News

യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി മരിച്ചു.

ഹൈദരാബാദ്: യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി മരിച്ചു. തെലങ്കാന സ്വദേശിയായ 25 വയസുള്ള സൗമ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.  സൗമ്യ അപകടത്തിൽ പെട്ടുവെന്നും മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. തെലങ്കാനയിലെ യാദാദ്രി
India News

ദില്ലി-വാരാണസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.

ന്യൂഡല്‍ഹി: വിമാനത്തിന് ബോംബ് ഭീഷണി. ദില്ലി-വാരാണസി ഇന്‍ഡിഗോ എക്‌സ്പ്രസിനാണ് ബോംബ് ഭീഷണി. തുടര്‍ന്ന് ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്. രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍
India News

നോയിഡ: യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി

നോയിഡ: യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ സൗരഭ് മീണയാണ് നോയിഡയിൽ അറസ്റ്റിലായത്. ഇയാളുടെ അപ്പാർട്ട്മെന്റിലാണ് ശിൽപ ഗൗതം എന്ന  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നോയിഡ സെക്ടർ 100ലെ ലോട്ടസ് ബൊളിവാഡ് അപ്പാർട്ട്മെന്റിലെ എട്ടാം ടവറിൽ രാവിലെ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും
India News

റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ദില്ലി: റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതൽ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റേമൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോ മീറ്റർ
India News

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിത ഇടപെടൽ മൂലം

മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിത ഇടപെടൽ മൂലം. കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വന്‍ദുരന്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍
India News Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. 

അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിന് 18.3 ഓവറില്‍
India News

തമിഴ്നാട് കടലൂരിൽ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ.

തമിഴ്നാട് കടലൂരിൽ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരാണ് കടലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ടൂസ്റ്റ് പേസ്റ്റിന്റേതുപോലുള്ള