ഹാട്രിക്ക് ജയവുമായി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീമായി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് നാല് റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്കറവും സംഘവും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍
നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്.
അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 120 റണ്‍സ് ആയിരുന്നു പാകിസ്താന് നല്‍കിയിരുന്ന വിജയലക്ഷ്യം. എന്നാല്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
ക്രിക്കറ്റ് ലോകം കാത്തിരുന്ന അയൽക്കാരുടെ ആവേശപ്പോര് ഇന്ന് ഓരോ പന്തിലും വീറും വാശിയും നിറയുന്ന ഹൈവോൾട്ടേജ് പോരിൽ ടീം ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടങ്ങിയപ്പോൾ , അമേരിക്കയോട് സൂപ്പർ ഓവറിൽതോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് പാകിസ്ഥാൻ. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറിയോടെ തിളങ്ങിയ നായകൻ രോഹിത് ശർമ്മക്കൊപ്പം പാകിസ്ഥാനെതിരെ മികച്ച
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വിമാന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഒരു വിമാനം പറയുന്നയരുന്ന സമയത്ത് അതേ റണ്‍വേയില്‍ മറ്റൊരു വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്ന അതേ റണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിക്കുകയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെ(30) തന്റെ പ്രദേശത്തെ കാളി ക്ഷേത്രത്തില്‍ കാണിക്കയായി വിരല്‍ സമര്‍പ്പിക്കുകയായിരുന്നു. വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന
പശുക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിലെ റായ്പുരിൽ രണ്ട് മുസ്‌ലിങ്ങളെ അടിച്ച് കൊലപ്പെടുത്തിയതായി പരാതി. ജൂൺ ഏഴിനാണ് സംഭവം നടന്നതെന്ന് ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നിവരെയാണ് മഹാനദി പുഴയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. യു.പിയിലെ സഹരൻപുറിൽ
ലക്നൗ: തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ 12 വയസുകാരനെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത്, അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം. കുട്ടിയുടെ തൊണ്ടയ്ക്ക് അൽപം താഴെയായി അന്നനാളത്തിൽ കഴിഞ്ഞ ഏഴ് വർഷമായി ഒരു രൂപ നാണയം കുടുങ്ങിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തെങ്കിലും സങ്കീർണതകൾ തീർന്നെന്ന് പറയാറായിട്ടില്ലെന്നും പതിവ് പരിശോധനകൾ ഇനിയും വേണമെന്നും ഡോക്ടർമാർ
ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു(87) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. നാലു ഫിലിംഫെയർ