തമിഴ്‌നാട് കോയമ്പത്തൂര്‍ മധുക്കരയില്‍ ഹൈവേ റോബറിസംഘം മലയാളികളെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഹൈവേ റോബറി സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട അനുഭവം തുറന്നുപറഞ്ഞ് കൊല്ലം പുനലൂര്‍ സ്വദേശി ഷാജി രംഗത്തെത്തി. തന്നെയും കുടുംബത്തെയും കവര്‍ച്ചാ സംഘം അപകടപ്പെടുത്താന്‍
ബംഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ടെമ്പോ ട്രാവലർ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഋഷികേശ് -ബദരീനാഥ് ഹൈവേയിൽ അളകാനന്ദ നദിക്ക് സമീപം റൈതോലി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലർ റോഡിൽ നിന്ന് തെന്നിമാറി 250 മീറ്ററോളം താഴേക്ക് അളകനന്ദ നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫിനെയും ചേർന്നാണ്
മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ചതില്‍ മാനനഷ്ടക്കേസ് നൽകി നടി. വീഡിയോ പ്രസിദ്ധീകരിച്ച ഫ്രീലാൻസ് മാധ്യമപ്രവർത്തകനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായ എക്സിൽ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിക്കെതിരായ ആരോപണം വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും നടിയുടെ
മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും.
മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. G7 അഡ്വാൻസ്ഡ് എക്കണോമികളുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ് സന്ദർശനം. ഇന്ന് മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിലെ ബോർഗോ എഗ്നാസിയയിലാണ് ജി 7 ഉച്ചകോടി ചേരുക. യുക്രൈൻ യുദ്ധവും ഗാസയിലെ സംഘർഷവും ഉച്ചകോടിയിൽ
ടി20 ലോക കപ്പില്‍ ആതിഥേയറായ അമേരിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ യുഎസിന് 20 ഓവറില്‍ 110 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് നാലും ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍
കൊൽക്കത്ത: അക്രമി സംഘത്തെ ഒറ്റയ്ക്ക് തുരത്തിയോടിക്കുന്ന നായകനെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്, എന്നാൽ ത്രില്ലർ സിനിമകളെ വെല്ലുന്ന സംഘട്ടനത്തിനൊടുവിൽ ഏഴ് കള്ളന്മാരെ ഒറ്റയ്ക്ക് തുരത്തിയോടിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ജ്വല്ലറി കൊള്ളയടിക്കാനെത്തുന്ന 7 കള്ളന്മാരെ ഒറ്റയ്ക്ക് നേരിട്ട പൊലീസുകാരാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വെസ്റ്റ് ബെംഗാൾ
ബെംഗളൂരു: കൊലക്കേസിൽ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും പങ്കാളിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. ദർശനെ മൈസുരുവിലെ ഫാം ഹൗസിൽ വച്ചും നടിയെ ബെംഗളുരുവിലെ വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചതിന് രേണുകസ്വാമി എന്നയാളെ ദർശൻ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ബോക്സ് ഓഫീസ് സുൽത്താൻ എന്ന് കൂടി വിളിപ്പേരുള്ള
കന്നഡ സൂപ്പർ താരം ദർശനെ കൊലക്കേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ