ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടന്ന അയോധ്യ രാമ ക്ഷേത്രത്തിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ചോർച്ചയുണ്ടായതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിലുൾപ്പടെ ആദ്യമഴയിൽ തന്നെ ചോർച്ചയുണ്ടയതായി അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ അഴിമതി
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തില്‍ ഹിറ്റ്മാന്‍ ആയി വീണ്ടും രോഹിത് ശര്‍മ്മ. ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച സ്‌കോര്‍ ആണ് സ്വന്തമാക്കിയത്. ഇന്ത്യയെ വലിയ സ്‌കോറിലേക്ക് എത്താന്‍ പ്രധാനമായും സഹായിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. സെഞ്ചുറിക്ക് എട്ട് റണ്‍സ് ബാക്കി നില്‍ക്കെയായിരുന്നു രോഹിതിന്റെ പുറത്താകല്‍. വെറും 41
കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മലയാളത്തിലാണ്
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമ്മേളനത്തിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പാർലമെന്റ് സമ്മേളനത്തിന്
അഹമ്മദാബാദ്: റീൽസ് ചിത്രീകരിക്കാനായി മഹീന്ദ്ര ഥാർ എസ്‍യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. വാഹനം കടലിൽ കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഏറെപ്പണിപ്പെട്ടാണ് കരക്കെത്തിച്ചത്. ഗുജറാത്തിലെ മുദ്ര ബീച്ചിലാണ് സംഭവം. കടൽ ക്ഷോഭിച്ച് നിൽക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ സാഹസികത. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്നാരോപിച്ച്
ദില്ലി: ദില്ലിയിൽ തിരക്കേറിയ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിക്കും പങ്കെന്ന് പൊലീസ്. യുവാവിനെ കൊലയാളികൾക്ക് മുന്നിലെത്തിച്ചത് യുവതിയാണെന്നും അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ഭക്ഷണശാലയിൽ എത്തിക്കുകയായിരുന്നെന്നും അധോലോക നായകൻ ഹിമാൻഷു ഭൗവിന്റെ അടുത്ത
ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ കൊല്ലപ്പെട്ടത്. ഇന്ന് മൂന്നുമണിയോടെയാണ് സ്ഫോടനം നടന്നത്. റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ മാറി തിമ്മപുരം ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിൽഗറിൽ നിന്ന് തെക്കുലാഗുഡെ
നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. എന്‍.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.
ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണ അറസ്റ്റിൽ . 27-കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ദേവഗൗഡയുടെ കൊച്ചുമകനും പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. പി.എ ശിവകുമാറും കേസിലെ പ്രതിയാണ്. ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസിൽ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. സൂരജ് ബലമായി ചുംബിക്കുകയും
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രി വൈകിയാണ് കേന്ദ്ര സർക്കാർ തീരുമാനം. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ