ഡൽഹി: 70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നത് അതിവേഗം പുരോഗമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാർലമെൻ്റിൻ്റെ സംയുക്ത
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്ന് പത്തുപേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹസാരിബാഗില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയിക്കുന്ന സ്‌കൂളിലെ ജീവനക്കാരെയാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് ഡസനോളം വരുന്ന
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ
ഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. 96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. രാജ്യത്തെ പരമോന്നത
തെലങ്കാനയിലെ കേസാറാമിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പറമ്പിലെ പേരക്ക പറിച്ചതിനാണ് രണ്ട് പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി. ഇക്കാര്യം ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. തിഹാർ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്. നാളെ കെജ്രിവാളിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് വിവരം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി
മുംബൈ: പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തില്ഡ പ്രതിയായ കൗമാരക്കാരനെ തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19നാണ് അപകടമുണ്ടായത്. 17 വയസുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാരെ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പരിഗണിക്കണമെന്നും കുറ്റകൃത്യം ഗൗരവമാണെങ്കിലും
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യമില്ല. ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇഡി സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി അതിഷി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്ന് രാവിലെയാണ് അതിഷിയുടെ ആരോഗ്യനില മോശമായത്.
പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎക്ക് കനത്ത തിരിച്ചടി. സംഘടനാ നിരോധനത്തിന് അടിസ്ഥാനമായ രാജ്രദ്രോഹ കേസിലും പാലക്കാട് ശ്രീനിവാസൻ വധക്കേസിലുമായി 17 പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജാമ്യമനുവദിച്ചത്. പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത RC 02/2022 എന്ന കേസിലെ വിവിധ ജാമ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിൽ