Home Archive by category India News (Page 64)
India News Sports Top News

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിന്റെ
India News

അരവിന്ദ് കെജ്‌രിവാള്‍ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 12 വരെയാണ് കസ്റ്റഡി. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസിലാണ് നടപടി. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ടത്. തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിന്
India News

കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു: ഡോക്ടർക്കെതിരെ കുടുംബത്തിന്റെ പരാതി

മഹാരാഷ്ട്രയിലെ താനെയിൽ ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്. കാലിൽ പരിക്കേറ്റ ആൺകുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം. ജൂൺ 15 ന് ഷാഹപുരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ അനുമതിയില്ലാതെ കാലിൽ പരിക്കേറ്റ കുട്ടിയെ സുന്നത്ത് ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട്
India News Sports

കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും.

ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ദേശീയ താരവും. ഇന്നലെയാണ് അപകടം ഉണ്ടായത്. ദേശീയ ബ്ലൈൻഡ് ഫുട്ബോൾ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ. എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവിൽ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ. അപകടത്തിൽ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു.
India News

ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ T-72 tank അപകടത്തിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് സൈനികർ ഒലിച്ചുപോകുകയായിരുന്നു
India News

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീണ്ടും അറസ്റ്റ്

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പ‍ർ ചോർച്ചയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്ത് . ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്. അതേസമയം നീറ്റ് പരീക്ഷ
India News

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9.45 ന് കുട്ടിയെ കാണാതായതായി പരാതി നൽകിയിരുന്നു. തുടർന്ന് അല്പസമയത്തിനകം തന്നെ മൃതദേഹം കണ്ടെടുത്തു. അയൽവാസികളായ, രാഹുൽ, ദേവദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, കൊലപാതകം
India News

32 സെക്കന്‍റ് കൊണ്ട് ബെംഗളുരുവിലെ ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വർണം.

ബെംഗളൂരു: 32 സെക്കന്‍റ് കൊണ്ട് ബെംഗളുരുവിലെ ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വർണം. ബെംഗളുരുവിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തിയ മുഖംമൂടിയിട്ട രണ്ട് കള്ളൻമാരാണ് ശരവേഗത്തിൽ സ്വർണം കൊള്ളയടിച്ച് കടന്ന് കളഞ്ഞത്.  32 സെക്കന്‍റിലൊരു മോഷണം. പോയത് 725 ഗ്രാം സ്വർണം. വിപണി വില വച്ച് നോക്കിയാൽ അമ്പത് ലക്ഷത്തോളം രൂപ വരും. ആകെ അന്വേഷണത്തിനായി കയ്യിലുള്ളത് മോഷ്ടാക്കളെ
India News

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് സമ്മതിച്ച് പ്രതികൾ.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് സമ്മതിച്ച് പ്രതികൾ. ഇരുപത്തിയഞ്ചിലേറെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയെന്നാണ് പ്രതികളുടെ മൊഴി. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ചോദ്യപേപ്പർ വായിച്ചു മനസിലാക്കാൻ അശുതോഷ് വിദ്യാർത്ഥികളെ സ്വന്തം വീട്ടിൽ താമസിപ്പിച്ചതായും മൊഴി നൽകി. ബീഹാ‌ർ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഒന്ന് വീതവും
India News Sports

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ടി20 ഫൈനലില്‍, ജയം 68 റണ്‍സിന്

രണ്ട് വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വിയറിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് ഇന്ത്യ. വെസ്റ്റ്ഇന്‍ഡീസിലെ ഗയാനയില്‍ മഴ മാറി നിന്നപ്പോള്‍ രൗദ്രഭാവം പുറത്തെടുത്ത ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ,