സിതേന്ദ്ര സിംഗ് എന്നാല്‍ സീമാനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. തീപിടുത്തതില്‍ കേടുപാടുണ്ടായ ഐഎന്‍എസ് ബ്രഹ്‌മപുത്രയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. അതേസമയം ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നേവി എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു.
കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എ എ റഹീമിനും വി ശിവദാസനും ഭീഷണി ലഭിച്ചു. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഞായറാഴ്ച രാത്രി 11.30ഓടെയാണ് എംപിമാർക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് സന്ദേശത്തിൽ പറയുന്നുയ. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ
വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനിൽക്കെ അനായാസ ജയം നേടി. സ്‌കോര്‍: പാകിസ്താന്‍-108/10 (19.2 ഓവര്‍). ഇന്ത്യ-109/3
അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയിൽ വിഷ്വൽ ഇഫക്റ്റ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതി. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാറുകയാണെന്നാണ് യുവതി ഗുജറാത്തിലെ അദാലജ് പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്. ഒരു അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ആണ് ഭര്‍ത്താവ്. സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഭര്‍ത്താവ്
മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി. മൈക്രോ സോഫ്റ്റ് തകാരാർ വിമാന സർവീസുകളെയും ബാധിച്ചിരുന്നു. നേരത്തെ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങി യ കമ്പനി കളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ
ഐഎഎസ് നേടാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂജ ഖേദ്കറിനെതിരെ നടപടി തുടങ്ങി യുപിഎസ്‌സി. പൂജ ഖേദ്കറിന്റെ ഐഎസ് റദ്ദാക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പൂജയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി യുപിഎസ്‌സി അറിയിച്ചു, ഭാവിയിൽ പരീക്ഷകൾ എഴുതാൻ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും യുപിഎസ്‌സി വ്യക്തമാക്കി.
കൊളംബോ: ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പ് എയിലാണ്
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിയുകയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരസ്പര സമ്മതത്തോടെ എഴുതിയ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം പരസ്യപ്പെടുത്തിയത്. നാലുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും മകന്‍ അഗസ്ത്യനെ രണ്ടുപേരും ചേര്‍ന്ന് നോക്കുമെന്നും ഇത് പരസ്പര സമ്മതത്തോടെ
മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബെംഗളരുവിലെ മാൾ അടച്ചുപൂട്ടി. കർണാടക സർക്കാരാണ് ഒരാഴ്ചത്തേക്ക് മാളിൻ്റെ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടത്. വയോധികനായ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം വാർത്തയായതിന് പിന്നാലെയാണ് നീക്കം. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നീക്കം.
കീമോതെറാപ്പിക്കുള്ള മരുന്നെന്ന പേരിൽ ഒഴിഞ്ഞ വയലുകളിൽ വ്യാജ മരുന്ന് നിറച്ച് വിൽപ്പന നടത്തിയ കേസിൽ പ്രതികളെ പിടികൂടിയ ഡൽഹി പൊലീസ് ഇരകളെയും കണ്ടെത്തി. ഡൽഹിയിലും ഗുഡ്ഗാവിലും പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളി ജോലി ചെയ്യുന്നവരടക്കം 12 പേരാണ് പിടിയിലായത്. വ്യാജമരുന്ന് നൽകി കാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും പറ്റിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ നേടിയത്. സംഭവത്തിൽ