Home Archive by category India News (Page 55)
India News

മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ.

മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. കൃഷ്ണ വിശ്വ വിദ്യാലയത്തിൽ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ
India News

വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുത്ത്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച്

ചെന്നൈ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുമ്പോൾ സ്വമേധയാ കേസെടുത്ത്‌ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച്. കേരള-തമിഴ്‌നാട് സർക്കാരുകൾക്കെതിരെ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാണ് കേസ്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, സംസ്ഥാന ദുരന്ത നിവാരണ
India News

സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് .1947 രൂപക്ക് വരെ ‘ഫ്രീഡം സെയിൽ’ ഓഫർ വഴി വിമാന ടിക്കറ്റ് ലഭുമാകും.എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ
India News

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ; ഗവർണർമാർ നിലപാട് സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ വിഷയത്തിലെ തങ്ങളുടെ കാഴ്ചപ്പാട് ഗവർണർമാർ കൂടുതൽ ശക്തമായി സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ തദ്ദേശീയരായ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച ദ്വിദിന സമ്മേളനത്തിലെ
India News

മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കൻവാർ തീർഥാടകർ മരിച്ചു

മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കൻവാർ തീർഥാടകർ മരിക്കുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കൻവാർ യാത്രയിൽ തീർത്ഥാടകർക്ക് സഹായം നൽകുന്നതിനായി പോകുകയാരുന്നു ട്രാക്ടർ ട്രോളി. സിഹോനിയ പ്രദേശത്തെ ഭരത് ലാൽ ശർമ്മ (37), രാംനരേഷ് ശ്രമ (26) എന്നീ രണ്ട് കൻവാരിയകൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ
India News

യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി

യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുർഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച്
India News

ഓഫീസിൽ പതിയിരുന്ന പാമ്പിനെ വെറുംകയ്യോടെ പിടികൂടി യുവതി.

റായ്‌പൂർ: ഓഫീസിൽ പതിയിരുന്ന പാമ്പിനെ വെറുംകയ്യോടെ പിടികൂടി യുവതി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഒരു ഓഫീസിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച അജിത പാണ്ഡെയാണ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ പാമ്പിനെ പിടികൂടിയത്. മേശപ്പുറത്ത് പുസ്തകങ്ങളുടെയും ഫയലുകളുടെയും കൂമ്പാരത്തിന് പിന്നിലിരുന്ന പാമ്പിൻ്റെ അടുത്തേക്ക് അജിത പാണ്ഡെ
India News

ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ രണ്ട് പേർ കുട്ടികളാണ്. ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അഹമ്മദ് നദ്രൂ, ഷെയർ കോളനിയിലെ അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റഷീദ് ഭട്ട് എന്നിവരാണ് മരിച്ചത്. ബരാമുള്ളയിലെ സോപോർ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ്
India News

ബെം​ഗളൂരുവിൽ കൃതി കുമാരി കൊല്ലപ്പെട്ടത് സുഹൃത്തിനെ കാമുകന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ തുടർന്നെന്ന് പൊലീസ്

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പിജിയായി താമസിക്കുന്ന കൃതി കുമാരി കൊല്ലപ്പെട്ടത് സുഹൃത്തിനെ കാമുകന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിനെ തുടർന്നെന്ന് പൊലീസ്. കാമുകി തന്നിൽ നിന്നകലാൻ കാരണം കൃതി കുമാരിയാണെന്ന് പ്രതിയായ അഭിഷേക് ഘോസി കരുതിയെന്നും തുടർന്നുണ്ടായ പ്രതികാരവുമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ അഭിഷേക് തൻ്റെ കാമുകിയെ പീഡിപ്പിക്കാറുണ്ടായിരുന്നു. കൃതിയുടെ
India News

ഡൽഹി മുനിസിപ്പൽ ; അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു.

അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീൽ