ഹൈദരാബാദ്: നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ്. വിദ്യാർത്ഥികൾ അവരുടെ പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. ഒന്ന് മുതൽ എട്ട്
പാരിസ്: പാരിസ് ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ. റൊമാനിയൻ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെർണാഡെറ്റ് സാക്‌സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.
ഡൽഹി മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ്
വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബിൽ. നാൽപ്പതോളം ഭേദഗതികൾ ആകും നിലവിലുള്ള വഖഫ് നിയമങ്ങളിൽ വരിക. ഭേദഗതികൾക്ക് കഴിഞ്ഞദിവസം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങൾ പുതിയ ബില്ലിൽ
കൊളംബോ: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക. ലങ്കയുടെ സ്പിന്നില്‍ വട്ടംകറങ്ങിയ ഇന്ത്യ 32 റണ്‍സിനാണ് പരാജയം വഴങ്ങിയത്. ലങ്കയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ഒന്നാം ഏകദിനം സമനിലയില്‍ കലാശിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ
ലഖ്നൌ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് കൊടും ക്രൂരത നടന്നത്. സംഭവം. സോനു (26) എന്ന വിവേക് കുമാറാണ് 15 വയസുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത്ത. ഈ വർഷം ജനുവരിയിലാണ് വിവേക് കുമാർ
മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഇന്ന് രാവിലെയാണ് ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തത് . ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന്
കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ ലേ ഹൈവേ അടച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ന്യൂഡൽഹി: ഓൾഡ് രജീന്ദർ നഗറിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മർദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് ശനിയാഴ്ച പറഞ്ഞു. മഹാരാഷ്ട്രയിലെ അകോലയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ അഞ്ജലിയാണ് ആത്മഹത്യ ചെയ്തത്. സർക്കാർ പരീക്ഷകളിലെ അഴിമതികൾ കുറയ്ക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും
മുംബൈ: തിരക്കേറിയ റോഡിൽ അധ്യാപികയെ ഇടിച്ച് തെറിപ്പിച്ച് ആഡംബര വാഹനം. മദ്യപിച്ച് വാഹനം ഓടിച്ച ക്വാറി ഉടമ പിടിയിൽ. തലയിൽ ഗുരുതര പരിക്കേറ്റ 45കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വിരാറിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതിനെയാണ് ഫോർച്യൂണർ ഇടിച്ച് തെറിപ്പിച്ചത്. കോളേജിൽ നിന്ന് വീട്ടിലേക്ക് നടന്ന് നീങ്ങിയ