Home Archive by category India News (Page 53)
India News Sports Top News

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം.

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്‌സിലെ മെഡല്‍
India News

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്, എക്‌സ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ
India News

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം.പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ, 2000 മുതൽ 2011 വരെ തുടർച്ചയായി 11 വർഷം മുഖ്യമന്ത്രിയായിരുന്നു. വളരെ അപൂർവമായി മാത്രമേ പൊതുസഭകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. 2019ൽ സിപിഎം
Entertainment India News

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം നടന്നു.

നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്. ‘ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക്
India News

മാനസികാരോ​ഗ്യ കേന്ദ്രത്തിലെ കൂട്ടമരണത്തിൽ ഡൽഹി ഹൈക്കോടതി നിർദേശം

ന്യൂഡൽഹി: ‍ഡൽഹി ആശാ കിരൺ ഷെൽട്ടർ സെൻ്ററിലെ 14 അന്തേവാസികളുടെ മരണത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ആശാ കിരൺ ഷെൽട്ടർ സെൻ്ററിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ ജീവനക്കാരെയും നോൺ ഹെൽത്ത് കേഡറുകളെയും ഉടൻ നിയമിക്കാൻ ഡൽഹി സർക്കാരിൻ്റെ സാമൂഹ്യക്ഷേമ സെക്രട്ടറിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഒപ്പം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും
India News

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും.

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബില്‍. ഭേദഗതിയുടെ ഉദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി ഘടകകക്ഷികളും ബില്ലിനെ പാർലമെന്റിൽ എതിർക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ
India News Sports

വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ്: വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട്
India News Sports

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര
India News

വ്യാജരേഖ ഹാജരാക്കി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ ; കസ്റ്റഡിയിലെടുത്തു.

വ്യാജരേഖ ഹാജരാക്കി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ അതിർത്തി ചെക്പോസ്റ്റിൽ വച്ച് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് സംഭവം. ഛംഗ്രബന്ദ ചെക്പോസ്റ്റിൽ എത്തിയ ബംഗ്ലാദേശ് പൗരന്മാരായ ഇനാമുൾ ഹഖ് സുഹൈൽ, ഭാര്യ സഞ്ജിത സിന ഇലാഹി എന്നിവരാണ് വ്യാജരേഖ ഹാജരാക്കി അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവരുടെ ഒരു കുട്ടിയും ഇവർക്കൊപ്പം
India News

അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര ഉത്തരവ് പുതുക്കിയിറക്കി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

396 പേരുടെ മരണം സ്ഥിരീകരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത വയനാട് ദുരന്തം മുന്നിൽ അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര ഉത്തരവ് പുതുക്കിയിറക്കി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. 20000 ക്യൂബിക് മീറ്ററിൽ താഴെയുള്ള ഭൂപ്രദേശത്ത് പാലം, റോഡ് പോലുള്ള നിർമ്മാണ പ്രവർത്തനത്തിനായി ഖനനം ചെയ്യാൻ മുൻകൂർ പരിസ്ഥിതി അനുമതി തേടേണ്ടതില്ലെന്നാണ് ഉത്തരവിൽ