ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങല ശനിയാഴ്ച രാത്രി പൊട്ടിയതോടെ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. ഇതിന്റെ
മുന്‍ വിദേശകാര്യമന്ത്രി കെ നട്‌വര്‍ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു 2004ലെ യുപിഎ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു. ഐഎസ്എഫ് ഓഫിസറായി കരിയര്‍ ആരംഭിച്ച അദ്ദേഹം 1984ല്‍ രാജസ്ഥാനിലെ ഭാരത്പുര്‍ മണ്ഡലത്തില്‍ നിന്നാണ്
ബെംഗളൂരു: കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. നാടക ലോകത്ത് തന്നേക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ അവാർഡ് സ്വീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നിലെന്ന് പ്രകാശ് രാജ് പറഞ്ഞു. ‘താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ അർഹതയുള്ളവർ ഉള്ളതിനാൽ, ഈ അവാർഡ് സ്വീകരിക്കാൻ
കർണാടകയിൽ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മുന്നിലുള്ള
പാരിസ്: ഒളിംപിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. വിധി പറയാൻ ഇന്ന് രാത്രി 9.30വരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിക്ക് സമയം നൽകിയതായി സിഎഎസ് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. വിനേഷ് ഫോഗട്ടിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഒളിംപിക്സ് മത്സരങ്ങൾ
കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കൊവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍
മദ്യനയ അഴിമതികേസില്‍ ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. 16 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തേക്ക് ഇറങ്ങുന്നത്. 2023 ഫെബ്രുവരി 23 മുതല്‍ ജയിലിലാണ് മനീഷ് സിസോദിയ. വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് ജാമ്യം. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണു സുപ്രിം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്ററിന്റെ
പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89. 45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി എറിഞ്ഞിട്ടത്. ടോക്കിയോ ഒളിംപിക്സില്‍ നീരജ് സ്വർണ്ണം നേട്ടം കൈവരിച്ചിരുന്നു. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. നീരജിന്‍റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലാണ് നീരജ് 89. 45 മീറ്റർ ദൂരം എറിഞ്ഞത്. ഇതോടെ നീരജ്
മുംബൈ: ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇഡി അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അസി. ഡയറക്ടർ സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ആഗസ്റ്റ് 3, 4 തീയതികളിൽ ഇഡി വിപുൽ ഹരീഷ് തക്കർ എന്നയാളുടെ ജ്വല്ലറിയിൽ പരിശോധന നടത്തിയിരുന്നു. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തക്കറിൻ്റെ മകനെ അറസ്റ്റ്
കാൺപൂർ: ബാർബർ ഷോപ്പിൽ എത്തിയ ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്നതിനിടെ കൈകളിലേക്ക് തുപ്പുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടയുടമ അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ബാർബർ കനൂജ് സ്വദേശി യൂസഫ് കണ്ണുകൾ അടച്ചിരിക്കുന്ന ഒരു ഉപഭോക്താവിൻ്റെ മുഖത്ത് ക്രീം പുരട്ടുന്നുണ്ട്. അതിനിടെ ഒന്നിലേറെ തവണ തന്റെ കൈയിൽ തുപ്പുന്ന യൂസഫ് അതും ഉപഭോക്താവിന്റെ മുഖത്ത് മസാജ് ചെയ്യുന്നത്