കൊൽക്കത്ത: പിജി ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം സിബിഐയ്ക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. തെളിവ് നശിപ്പിക്കും എന്ന ആശങ്ക ഹൈക്കോടതി ശരിവച്ചു. ഫയൽ രാവിലെ 10 മണിക്ക് സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത പൊലീസിനോട് കോടതി
ഒളിമ്പിക്സിൽ ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. ഇത് മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. വെള്ളിമെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഫൈനൽ
കൊൽക്കത്ത RG കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. സർക്കാർ ആശുപത്രികളിൽ OP സേവനങ്ങൾ അടച്ചിടാൻ ആഹ്വാനം. ഇന്ന് രാത്രി 11.55 മുതൽ OP കൾ അടച്ചിടാൻ ആണ് നിർദ്ദേശം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി. 3 ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ ഉള്ളത്.
സെബിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചതായി സൂചന
സെബിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകള്‍ തുടങ്ങി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജന്‍സികള്‍
ഉത്തരേന്ത്യയിൽ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ നഷ്ടമായി. രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് മാത്രം 16 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്. 4 സംസ്ഥാനങ്ങൾക്ക് ഇന്ന് കേന്ദ്ര
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മമത ബാനർജി പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച മമത ബാനർജി കേസിന്റെ വിചാരണ അതിവേഗ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി
നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി വീണ്ടും സമൻസ് നൽകും. അന്വേഷണ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. കേസിൽ 751 കോടിയുടെ സ്ഥാപര – ജംഗമ വസ്തുക്കൾ ഇതിനകം ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ 4 തവണയായി ഇതുവരെ 40ലധികം മണിക്കൂർ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിട്ടുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കൾ അത് ക്രയവിക്രയം
ദമൻ: കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ മലയാളി വിദ്യാർത്ഥിയെ കടലിൽ കാണാതായി. ദമൻ സമാജം അംഗം മുരളീധരൻ നായരുടെ മകൻ അശ്വിൻ മുരളിയെ (20) ആണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ പോയ അശ്വിനെ തിരകളിൽപ്പെട്ട കാണാതാകുകയായിരുന്നു. വൈകുന്നേരം 7 മണി വരെ രക്ഷാ ടീമും, മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സിൽവാസ്സ എസ് എസ് ആർ
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി. അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചുവെന്ന് സെബി. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങൾ അനുചിതമാണെന്ന് സെബി. കാരണം കാണിക്കൽ നോട്ടീസ് നൽകിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിൻഡൻബർഗെന്ന് വിമർശനം. സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന്