രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര
ഉത്തർപ്രദേശിലെ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു ഗ്രാമീണൻ പകർത്തിയ സംഭവത്തിന്‍റെ വിഡിയോ സമൂഹ
പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു
ഖുഷ്ബു ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം രാജിവച്ചു. ഒന്നരവര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് ഖുഷ്ബുവിന്റെ രാജി. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം ഖുഷ്ബുവിന്റെ രാജി സ്വീകരിച്ചു. ജൂണ്‍ 28നാണ് ഖുഷ്ബു രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഖുഷ്ബുവിന് ദേശീയ വനിതാ കമ്മിഷന്‍ അംഗത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുഷ്ബുവിന് ബിജെപി സീറ്റ്
ജയ്പൂർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ഒരു മാസം മുന്‍പ് നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി പിടിയിലായത്. പ്രതി പ്രേമറാവു മേഘ് വാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കും. ആറ് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നിരന്തരം പീഡിപ്പിച്ചിട്ടും യുവതി പരാതിപ്പെട്ടിരുന്നില്ല.
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള രാംപഥ്, ഭക്തിപഥ് എന്നീ റോഡുകളില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ മോഷണം പോയി. 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് മോഷണം പോയത്. ഏകദേശം 50 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വിളക്കുകളാണ് ഇവ. മേയ് മാസത്തില്‍ നടന്ന മോഷണം ഇപ്പോഴാണ് പുറത്തുവന്നത്. മോഷണത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാം ജന്മഭൂമി പൊലീസ് കേസെടുത്ത് അന്വേഷണം
പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍
ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ദീപക് സിങ് ആണ് ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ചത്. കശ്മീരിലെ ദോഡയിലെ ശിവ്ഘട്ട്-അസ്സര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയും ഏറ്റുമുട്ടലില്‍
ന്യൂഡൽഹി: ഉപഭോകൃതകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്പനികൾ പത്ത് ലക്ഷം വീതവും
ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസിലെ സിബിഐ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി