പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രൈൻ ഔദ്യോഗിക സന്ദർശനത്തിന് യാത്ര തിരിച്ചു. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷിക ആഘോഷങ്ങളിൽ മോദി ഭാഗമാകും. പോളണ്ട് പ്രസിഡന്റ്
കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ബംഗാൾ സർക്കാർ. സുപ്രിം കോടതി വിമർശനത്തിന് പിന്നാലെയാണ് പൊലീസ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. രണ്ടു അസിസ്റ്റന്റ് കമ്മീഷ്ണർമാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെൻഡ‍് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർമാരായ ഷാക്കിർ ഉദ്ദീൻ സർദാർ, രമേഷ് ഷാ ചൗധരി, ഇൻസ്പെക്ടർ രാകേഷ് മിൻസ് എന്നിവർക്കാണ്
ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ദേശീയ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി. ഒമ്പത് അംഗങ്ങൾക്ക് പുറമേ കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരും ദേശീയ മെഡിക്കല്‍ കമ്മിഷന്‍, നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഴ്‌സ് അധ്യക്ഷന്മാരും അടക്കം ഉൾപ്പെടുന്നതാണ് സമിതി. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേല്‍ ബംഗാള്‍
ഡല്‍ഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയിയെ നുണ പരിശോധന നടത്താന്‍ സിബിഐ ക്ക് അനുമതി. ഡോക്ടറുടേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റെന്നും ലൈംഗികാതിക്രമം നടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബ ഐ
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമികുംഭകോണ കേസിൽ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് വാദം. അതിനിടെ വിഷയത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ക്യാമ്പയിനും ഇന്ന് തുടക്കമാകും. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച ഭരണകക്ഷി എംഎൽഎമാരുടെ യോഗം ചേരും. അതേസമയം
ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ടു പെൺകുട്ടികളെ സംരക്ഷിക്കുന്ന ബാൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള വിശ്വാസം നഷ്ടമായെന്ന് ആർജി കർ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ്. കോളേജിലെ പിജി ട്രയിനിയായിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസ് കൈകാര്യം ചെയ്ത രീതി കണ്ടതോടെ മമതാ ബാനർജിയോടുള്ള വിശ്വാസം പോയെന്നാണ് യുവതിയുടെ പിതാവ് പറഞ്ഞത്. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പത്മ പുരസ്‌കാര ജേതാക്കളായ 70-ലധികം ഡോക്ടർമാർ. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമം വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മെഡിക്കൽ മേഖലയിലെ മെച്ചപ്പെട്ട സുരക്ഷാ
ബെംഗളൂരു: ബെംഗളുരുവില്‍ ഹിച്ച്ഹൈക്കര്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഹൊസൂര്‍ റോഡില്‍ വെച്ചാണ് അജ്ഞാതന്‍ യുവതിയെ അക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 1:30ന് ആയിരുന്നു സംഭവം. യാത്രക്കായി സഹായം തേടിയ യുവതിയെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. സുഹൃത്തുക്കളെത്തിയാണ് യുവതിയെ രക്ഷിച്ചത്. നിലവിൽ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുകയാണ്.