കൊൽക്കത്ത: കൊല്‍ക്കത്തയിലെ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നാളെ ബഹുജന പ്രക്ഷോഭം. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സിബിഐ ഓഫീസിലെത്തി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് തേടുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. അതേസമയം കേസിൽ മുൻ പ്രിൻസിപ്പൽ
രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മ പുതുക്കാനാണ് ആഘോഷ പരിപാടികള്‍.ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടികളില്‍ രാഷ്ട്രപതി ദൗപതി മുര്‍മു മുഖ്യാതിഥി ആകും. ചന്ദ്രയാന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ യോഗത്തില്‍ ആദരിക്കും.2028ലാണ് രാജ്യത്തിന്റെ അടുത്ത
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് എതിരെയാണ് അരവിന്ദ് കെജ്രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ അറസ്റ്റ് ചെയ്ത സിബിഐ നടപടി നിയമവിരുദ്ധമാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വാദം. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചത്
കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും നുണ പരിശോധന. സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചു. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്. പിജി ഡോക്ടർ കൊല്ലപ്പെട്ട ദിവസം
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വാദം പുനരാരംഭിച്ച് സുപ്രീം കോടതി. സുപ്രീം കോടതി സ്വമേധയാ കേസെടുത്ത സംഭവത്തില്‍ സിബിഐയോട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന വാദം കേള്‍ക്കലിന്റെ ബാക്കിയാണ് ഇന്ന് സുപ്രീം കോടതി
സാമൂഹിക നീതി ഉറപ്പാക്കും, തമിഴ് ഭാഷയെ സംരക്ഷിക്കും സത്യപ്രതിജ്ഞയുമായി നടൻ വിജയ്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് പാർട്ടി പതാക പുറത്തിറക്കി. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. ചെന്നൈയിലാണ് വിജയ് പതാക ഉയർത്തിയത്. തുടർന്ന് ചെന്നൈയിലെ പാർട്ടി ഓഫീസിൽ
രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സ്ട്രീ 2 വൻ വിജയമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത ഏഴു ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 300 കോടിക്കടുത്തതാണ് കളക്ഷൻ നേടിയിരിക്കുന്നത്. ഇതോടെ ബോളിവുഡിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി സ്ട്രീ 2 മാറി. സാക്നിൽക് റിപ്പോർട്ടനുസരിച്ച് ₹ 271.85 കോടിയാണ് ചിത്രത്തിന്റെ ആഗോള
ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം
ആന്ധ്രപ്രദേശിലെ അനാഗ പള്ളിയിൽ സ്ഫോടനം. 17 പേർ സ്ഫോടനത്തിൽ മരിച്ചു. മരുന്ന് നിർമ്മാണ കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്. 20 പേരുടെ പരിക്ക് ഗുരുതരം എന്ന് റിപ്പോർട്ട്. അച്യുതപുരം സ്പെഷ്യൽ എക്കണോമിക്സ് സോണിലാണ് സംഭവം. രണ്ട് ഷിഫ്റ്റ് കളിലായി 381 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. എസൻഷ്യ എന്ന മരുന്നു നിർമ്മാണ കമ്പനിയിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് 2.15നാണ് തീപിടിത്തമുണ്ടായതെന്ന്
കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിഷേധ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് ബലാത്സംഗ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് മുൻ തൃണമൂൽ കോൺഗ്രസ് അംഗവും നടിയുമായ മിമി ചക്രവർത്തി. എക്സിലുടെയാണ് മിമി ഇക്കാര്യം അറിയിച്ചത്. കൊൽക്കത്ത പൊലീസിൻ്റെ സൈബർ സെൽ വിഭാഗത്തെയും മിമി പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.’ഞങ്ങൾ സ്ത്രീകളുടെ