ദില്ലി: ആകാശ ഫ്ലൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി. ഗൊരഖ്പൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍റെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ ഖേദം പ്രകടിപ്പിച്ചു. ക്യുപി 1883 എന്ന വിമാനത്തിൽ വിതരണം ചെയ്ത ശീതളപാനീയത്തെ കുറിച്ചാണ് പരാതി. ഗൊരഖ്പൂരിൽ
രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. എം പോക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ സംബന്ധമായ
പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ സന്ദർശന പരിപാടികൾക്കായാണ് രാഹുൽ അമേരിക്കയിൽ എത്തുന്നത്. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. 9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും. അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും.
നുണ പരിശോധനയിൽ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയെന്ന കുറ്റം നിഷേധിച്ച് മുഖ്യപ്രതി സഞ്ജയ് റോയ്. താൻ സെമിനാർ ഹാളിൽ എത്തുമ്പോൾ ഡോക്ടർ മരിച്ച നിലയിൽ ആയിരുന്നുവെന്നും മൃതദേഹം കണ്ട് താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നുണ പരിശോധനയിൽ സഞ്ജയ് റോയ് പറഞ്ഞത്. താൻ നിരപരാധി ആണെന്നും പൊലീസ് തന്നെ കേസിൽ പെടുത്തുക ആയിരുന്നു എന്നുമാണ് മൊഴി. നേരത്തെ കുറ്റം ഏറ്റു പറഞ്ഞ ശേഷമാണ്
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവരം പങ്കുച്ചത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. രാഷ്ട്രീയ പ്രവേശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അജൈവ മനുഷ്യൻ’ പരാമർശത്തിനെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. “നാം ദൈവമാകണോ വേണ്ടയോ എന്ന് ആളുകൾ തീരുമാനിക്കും, സ്വയം ദൈവമായി എന്ന് പ്രഖ്യാപിക്കരുത്” എന്ന് മോഹൻ ഭഗവത് പൂനെയിൽ നടന്ന ശങ്കർ ദിനകർ കെയ്‌നിൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്ന ചടങ്ങിൽ പറഞ്ഞു. മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ”നിങ്ങളിൽ
ഹൈദരാബാദ്: ആന്ധ്രപ്രദേശിനെ വിറപ്പിച്ച സീരിയൽ കില്ലേഴ്സ് സ്ത്രീകൾ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും
നടിയും എംപിയുമായ കങ്കണ റണൗട്ട് സംവിധാനംചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ‘എമർജൻസി’യുടെ റിലീസ് തീയതി മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് തീയതിയുടെ മാറ്റത്തിന് പിന്നിൽ. സെപ്റ്റംബർ ആറിനായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭർത്താവിനെ ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യുവതി പീഡിനത്തിന്
ഇന്ത്യൻ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ 14 കാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഈസ്റ്റേൺ ഇംഗ്ലണ്ടിലെ ഫ്രാങ്ക്‌ലിൻ പാർക്കിൽ നായയുമായി നടക്കാനിറങ്ങിയ 80 വയസുകാരനായ ഭീം കോഹ്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 14 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പേര് പുറത്തുവിട്ടില്ല. കൗമാരക്കാരനായ പ്രതിയെ ലെയ്സെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലെ