കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊൽക്കത്ത
ഡയമണ്ട് ലീഗ് ഫൈനൽസ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിന്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റർ ദൂരം എറിഞ്ഞ ആന്റേഴ്സൺ പീറ്റേഴ്സിന് ഒന്നാം സ്ഥാനം. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. 2022ൽ
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ ദളിത് കുടുംബത്തിന് ഭ്രഷ്ട്. കർണാടകയിലാണ് സംഭവം. പതിനഞ്ചുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പൊലീസിൽ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു. ഉയർന്ന ജാതിയിൽപ്പെട്ട
ദളപതി 69 എന്ന പുതിയ ചിത്രത്തിൽ വിജയ്ക്ക് റെക്കോർഡ് പ്രതിഫലം എന്ന് റിപ്പോർട്ട്. സിനിമയ്ക്കായി നടൻ 275 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടനായി വിജയ് മാറുമെന്നാണ് സൂചന. നിലവിൽ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ ഷാരൂഖ് ഖാനാണ്. ഒരു സിനിമയ്ക്കായി 250 കോടിയാണ് കിംഗ്
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്. സെപ്റ്റംബർ ആദ്യവാരം നടന്ന സംഭവത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ഗോവിന്ദ് ഭഗവാൻ ഭികാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇരുവരും തമ്മിൽ
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിഞ്ഞതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക്
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസുമായി സംയുക്തമായി ഛത്രൂവിലെ കിഷ്ത്വാറിൽ നടത്തിയ ഓപറേഷനിടെയായിരുന്നു
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം.സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജെസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന്
ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വക്കുക. നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വക്കും. വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന്
കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി അറിയിച്ചത്. സമരം തുടരുന്ന ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ് മമത മുഖ്യമന്ത്രി