Home Archive by category India News (Page 38)
India News

ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം.

പാറ്റ്ന: ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം. അമ്പുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വനിതാ എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബീഹാറിലെ അരാരിയയിൽ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട്
India News

ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലര മാസം സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകുമെന്നും അതിഷി

ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. സെക്രട്ടേറിയറ്റിൽ എത്തിയാണ് ചുമതലയേറ്റത്. കെജ്‌രിവാൾ ഇരുന്ന മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കെജ്‌രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നും അതിഷി പറഞ്ഞു. കെജ്‌രിവാൾ മടങ്ങി വരുന്നത് വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞ് കിടക്കും. ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ
India News

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്കെതിരെ കേന്ദ്ര തോഴിലാളി യൂണിയനുകൾ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്കെതിരെ കേന്ദ്ര തോഴിലാളി യൂണിയനുകൾ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും.ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തുവന്നിരുന്നു. രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തൊഴിൽ നിയമങ്ങൾക്ക് എതിരായ പ്രതിഷേധ പരിപാടികൾ ഇന്ന് സംഘടിപ്പിക്കും. ഭഗത് സിംഗിന്റെ
India News

ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണെന്ന് മോദി. ദേശീയ സ്നേഹത്തിൽ നാമെല്ലാവരും ഒന്നിച്ചാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലേക്ക് എത്തിയത്. രണ്ടാമത്തെ ദിവസമാണ് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ മോദി
India News

അരവിന്ദ് കെജ്‌രിവാള്‍ വിവിധ പരിപാടികളുമായി ഇന്ന് മുതല്‍ രാജ്യ തലസ്ഥാനത്ത് സജീവമാകും.

ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ വിവിധ പരിപാടികളുമായി ഇന്ന് മുതല്‍ രാജ്യ തലസ്ഥാനത്ത് സജീവമാകും. രാവിലെ 11 മണിക്ക് ജന്തര്‍ മന്തറില്‍ ജനകീയ കോടതിയെന്ന പേരില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍, ആം ആദ്മി പാര്‍ട്ടിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ എന്നിവര്‍
India News

തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി). പരിശുദ്ധിയോടെയാണ് നിലവിൽ ലഡ്ഡു തയ്യാറാക്കുന്നതെന്ന് ട്രസ്റ്റ്

ലോക പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി). പരിശുദ്ധിയോടെയാണ് നിലവിൽ ലഡ്ഡു തയ്യാറാക്കുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. നെയ്യിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭക്തർ ആശങ്കപ്പെടേണ്ട
India News

തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി സ്റ്റാലിൻ

തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മന്ത്രിസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഉണ്ടാകണമെന്നും കൂടുതൽ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയോഗിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടതായാണ് സൂചന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക്
India News

ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍

ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പാണ് യുവതി ഇവിടെയെത്തി വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. മുന്നേശ്വരിലെ വയലിക്കാവിലെ
India News

തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ  മൃതദേഹം കണ്ടെത്തി.
India News

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം നൽകി. വൈകിട്ട് 4 30നാണ് സത്യപ്രതിജ്ഞ. സുൽത്താൻപൂരിൽ നിന്നുള്ള എംഎൽഎ മജ്‌റ മുകേഷ് അഹ്ലാവത് മന്ത്രിസഭയിൽ