കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പറമ്പിൽ നിന്ന് പശുവിനെ തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. പരേഷ് ദാസ്
കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിലാണ് കേസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കയെതിരേയും കേസ് രജിസ്റ്റർ ചെയ്‌തു. ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഭിഭാഷകൻ ആദർശ് അയ്യരാണ് പരാതി നൽകിയത്.ഇ ഡി
ചെന്നൈ: തമിഴ്‌നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിയുടെ കെമിക്കൽ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹൊസൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഏഴ് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ ആറ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും നാല് പെണ്‍മക്കളുമാണ് മരിച്ചത്. ഹീര ലാൽ(50), മക്കളായ നീതു(18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്. വസന്ത് കുഞ്ചിലെ ഫ്‌ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫ്‌ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
ജമ്മു: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ സേന പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖല സേന പൂർണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഒന്നിലധികം ഭീകരർ അകപ്പെട്ടതായാണ് സൂചന. ജമ്മു കശ്മീരിൽ പൊലീസും ഇന്ത്യൻ സേനയും സംയുക്തമായാണ് തീവ്രവാദ ഓപ്പറേഷൻ നടത്തുന്നത്. ഇതിനിടെയാണ് അധിഗാം ദേവ്സർ
തിരുപ്പതി ജില്ലയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒരുമാസത്തേക്കാണ് നിയന്ത്രണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഞായറാഴ്ച ജഗൻ മോഹൻ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിക്കും. എന്നാൽ ജഗൻ പ്രത്യക
മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് പ്രത്യേകിച്ച് അസംഘടിത
കൊല്‍ക്കത്ത: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്‍ക്കത്തയിലാണ് സംഭവം. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ചാണ് കൊല്‍ക്കത്തയിലെ പ്രത്യേക പോക്‌സോ കോടതിയുടെ നടപടി. കുറ്റവാളിക്ക് നല്‍കുന്ന ദയ നിഷ്‌കളങ്കരോടുള്ള ക്രൂരതയാകുമെന്ന സ്‌കോട്ടിഷ് ഫിലോസഫറും എക്കണോമിസ്റ്റുമായ ആദം സ്മിത്തിന്റെ വാക്കുകളും
പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌ത ശിവജി പ്രതിമ തകര്‍ന്നതിന് പിന്നാലെ അതേ സ്ഥലത്ത് പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാര്‍. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്‌ക്ക് ചെലവ് കണക്കാക്കുന്നത് 20 കോടി രൂപയാണ് . സർക്കാർ ഇതിനായി ടെൻഡർ ക്ഷണിച്ചു. പ്രതിമയ്ക്ക് 100 വർഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്നും കരാറുകാരൻ 10 വർഷത്തേക്ക് അറ്റകുറ്റപ്പണികളും
തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി റിമാന്‍ഡില്‍. പെരിയംകുളം ഭഗവതി അമ്മന്‍ ക്ഷേത്രം പൂജാരി തിലകര്‍ ആണ് പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ ആയത്. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് എത്തി പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പ്രദമായ സംഭവം നടന്നത്. ക്ഷേത്രമുറ്റത്ത്